ആ റെക്കോര്‍ഡ് ഇനി മോദിക്ക് സ്വന്തം; നെഹ്‌റുവിന് ശേഷം ഏറ്റവുമധികം കാലം ഇന്ത്യ ഭരിച്ച പ്രധാനമന്ത്രി

4077 ദിവസം ഭരിച്ച പ്രധാനമന്ത്രി എന്ന ഇന്ദിരയുടെ റെക്കോർഡാണ് നഷ്ടമായത്

dot image

ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന രണ്ടാമത്തെ ആൾ എന്ന ഇന്ദിരാ ഗാന്ധിയുടെ റെക്കോർഡിനെ മറികടന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്രമോദി പ്രധാനമന്ത്രിയായിട്ട് ഇന്നേക്ക് 4078 ദിവസം പൂർത്തിയാകുമ്പോഴാണ്, 4077 ദിവസം ഭരിച്ച പ്രധാനമന്ത്രി എന്ന ഇന്ദിരയുടെ റെക്കോർഡ് നഷ്ടമാകുന്നത്. 2014, 2019, 2024 എന്നീ വർഷങ്ങളിലാണ് മോദി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. 1966 ജനുവരി 24 മുതൽ 1977 മാർച്ച് 24 വരെയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി പദവി ഇന്ദിരാ ഗാന്ധി അലങ്കരിച്ചത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നത് ജവഹർലാൽ നെഹ്റുവാണ്. 6130 ദിവസങ്ങളായിരുന്നു നെഹ്റുവിന്റെ ഭരണകാലം.

ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ജനിച്ച ആദ്യത്തെയും ഏക പ്രധാനമന്ത്രിയുമാണ് നരേന്ദ്ര മോദി. കൂടാതെ, ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരിക്കുന്ന കേൺഗ്രസ് നേതാവ് അല്ലാത്ത പ്രധാനമന്ത്രി, ഹിന്ദി സംസാരിക്കാത്ത സംസ്ഥാനത്ത് നിന്ന് മത്സരിച്ച് വിജയിച്ച് ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ പ്രധാനമന്ത്രി എന്നിങ്ങനെ ചില റെക്കോർഡുകളും മോദിക്ക് സ്വന്തമാണ്. ലോക്‌സഭയിൽ സ്വന്തമായി ഭൂരിപക്ഷം നേടിയ ഏക കോൺഗ്രസ് ഇതര പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്രമോദി. 1971-ൽ ഇന്ദിരാഗാന്ധിക്ക് ശേഷം പൂർണ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുന്ന ആദ്യത്തെ സിറ്റിങ് പ്രധാനമന്ത്രിയുമാണ് അദ്ദേഹം.

ജവഹർലാൽ നെഹ്‌റുവിനെ കൂടാതെ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായി മൂന്ന് തവണ പ്രധാനമന്ത്രിയാകുന്ന ആളാണ് നരേന്ദ്രമോദി. മോദിക്ക് മുന്നെ വരെ ജവഹർലാൽ നെഹ്‌റുവിന് മാത്രമായിരുന്നു ആ റെക്കോർഡ് സ്വന്തമായിരുന്നത്. ഒരേ പാർട്ടിയിൽ നിന്ന് തന്നെ ആറ് തവണ തിരഞ്ഞെടുപ്പ് വിജയിച്ച ഏകനേതാവും നരേന്ദ്രമോദിയാണ്. 2002,2007, 2012 എന്നീ വർഷങ്ങളിൽ ഗുജറാത്ത് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ്, 2014, 2019, 2024 എന്നീ വർഷങ്ങളിലെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് എന്നിവയാണ് നരേന്ദ്രമോദി വിജയിച്ചത്.

ആദ്യകാലങ്ങളിൽ ആർഎസ്എസിലെ പ്രവർത്തനങ്ങൾ കൊണ്ടും, പിന്നീട് ബിജെപി പാർട്ടി പ്രവർത്തനത്തിലൂടെ ഉയർന്ന് വരികയും ചെയ്ത നേതാവാണ് നരേന്ദ്രദാസ് മോദി. ഇപ്പോൾ നെഹ്‌റുവിന് ശേഷം ഇന്ത്യയിൽ ഏറ്റവുമധികം കാലം പ്രധാനമന്ത്രി കസേരയിലിരുന്നു എന്ന റെക്കോർഡ് സ്വന്തമാക്കിയത്.

ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ഭരണകാലം;

ജവഹർലാൽ നെഹ്‌റു

  1. 15 ഓഗസ്റ്റ് 1947 - 15 ഏപ്രിൽ 1952
  2. 2.15 ഏപ്രിൽ 1952 - 17 ഏപ്രിൽ 1957
  3. 3.17 ഏപ്രിൽ 1957- 2 ഏപ്രിൽ 196
  4. 2 ഏപ്രിൽ 1962 - 27 മെയ് 1964

കൃത്യമായി പറഞ്ഞാൽ 16 വർഷം, 286 ദിവസവും

ഇന്ദിരാഗാന്ധി

  1. 24 ജനുവരി 1966 - 4 മാർച്ച് 1967
  2. 4 മാർച്ച് 1967 - 15 മാർച്ച് 1971
  3. 15 മാർച്ച് 1971 - 24 മാർച്ച് 1977
  4. 14 ജനുവരി 1980 - 31 ഒക്ടോബർ 1984

Content Highlight; PM Modi Set to Surpass Indira Gandhi as Second Longest-Serving Prime Minister

dot image
To advertise here,contact us
dot image