ഇന്ദിരാ ഗാന്ധിയുടെ റെക്കോര്‍ഡ് മറികടന്ന് നരേന്ദ്രമോദി; കൂടുതല്‍ക്കാലം പ്രധാനമന്ത്രി

നരേന്ദ്ര മോദി പദവിയില്‍ ഇന്ന് 4078 ദിവസം പൂര്‍ത്തിയാക്കും

dot image

ന്യൂഡല്‍ഹി: തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ക്കാലം പ്രധാനമന്ത്രി പദവിയിലിരുന്നവരില്‍ രണ്ടാം സ്ഥാനത്തെത്തി നരേന്ദ്രമോദി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള റെക്കോര്‍ഡ് മറികടന്നാണിത്. പദവിയില്‍ നരേന്ദ്ര മോദി ഇന്ന് 4078 ദിവസം പൂര്‍ത്തിയാക്കും. 1966 ജനുവരി 24 മുതല്‍ 1977 മാര്‍ച്ച് 24 വരെ 4077 ദിവസമാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദത്തിലുണ്ടായിരുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ക്കാലം പ്രധാനമന്ത്രി പദത്തിലിരുന്നത് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. 6130 ദിവസം നെഹ്‌റു പദവി അലങ്കരിച്ചു. തുടര്‍ച്ചയായി 3655 ദിവസം പ്രധാനമന്ത്രി പദത്തിലിരുന്ന മൂന്നാം സ്ഥാനത്തുള്ളത് അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍സിങ് ആണ്.

Also Read:

എന്നാല്‍, പ്രധാനമന്ത്രിയായവരില്‍ സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യത്തെയാള്‍, ഏറ്റവും കൂടുതല്‍ കാലം ചുമതല വഹിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി തുടങ്ങിയ റെക്കോര്‍ഡുകള്‍ നരേന്ദ്രമോദിക്കാണ്.

Content Highlights: Prime Minister Modi To Surpass Indira Gandhi To Be PM With Second Longest

dot image
To advertise here,contact us
dot image