

ഇംഗ്ലീഷ് ഇതിഹാസതാരവും നിലവിൽ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ മെന്ററുമായ കെവിൻ പീറ്റേഴ്സണുമായുള്ള രസകരമായ ബന്ധത്തെകുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യൻ താരം കെ എൽ രാഹുൽ. കഴിഞ്ഞ വർഷത്തെ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമായിരുന്നു രാഹുലും പീറ്റേഴ്‌സണും. ഐപിഎൽ സീസണിനിടെ ഇരുവരും തമ്മിൽ കളിക്കളത്തിനകത്തും പുറത്തുമുണ്ടായ രസകരമായ സംഭാഷണങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
ഇപ്പോഴിതാ തന്നോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നതിൽ കെവിൻ പീറ്റേഴ്സണിന്റെ ജീവിതപങ്കാളിയായ ജെസ്സീക്ക ടെയ്ലറിനോട് തമാശയ്ക്ക് പരാതി പറഞ്ഞ സംഭവമാണ് രാഹുൽ തുറന്നുപറഞ്ഞത്. ഈ വർഷം ആദ്യം ഇംഗ്ലണ്ടിലേക്കുള്ള ഒരു യാത്രയ്ക്കിടെ പീറ്റേഴ്‌സണും ഭാര്യയുമൊത്തുള്ള ഒരു അത്താഴവിരുന്നിൽ നിന്നുള്ള ഒരു രസകരമായ നിമിഷമാണ് രാഹുൽ ഓർത്തെടുത്തത്. 2 സ്ലോഗേഴ്‌സ് യൂട്യൂബ് പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ മനസ് തുറന്നത്.
“Tell your husband to go easy on me!” 😅
— Yola Cricket | Cricket moments & updates instantly (@Yolacricket) October 29, 2025
KL Rahul shares a hilarious story about his banter with Kevin Pietersen & his wife! 🏏🔥
KL Rahul opened up about a funny exchange during India’s 2025 England tour — and it’s pure gold! 💬
Rahul revealed that his wife, Athiya Shetty,… pic.twitter.com/huYzxlWC9V
'ഞങ്ങൾ യുകെയിലായിരുന്നപ്പോൾ ഞാൻ പീറ്റേഴ്സണിന്റെ ഭാര്യയോട് പരാതിപ്പെട്ടിരുന്നു. അവർ എന്നെ അത്താഴത്തിന് ക്ഷണിച്ചിരിക്കുകയായിരുന്നു. അപ്പോൾ ഞാൻ അവരോട് പറഞ്ഞു, 'നിങ്ങളുടെ ഭർത്താവിനോട് എന്നോട് ഒരു മയത്തിലൊക്കെ പെരുമാറാൻ പറയൂ. അദ്ദേഹം എന്നോട് വളരെ പരുഷമായാണ് പെരുമാറുന്നത്', രാഹുൽ ചിരിച്ചുകൊണ്ട് പറഞ്ഞു.
Content Highlights: 'He is very rude to me', KL Rahul jokingly complains to Kevin Pietersen’s wife