

ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യയുടെ ലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ക്രിസ് ശ്രീകാന്ത്. ശുഭ്മന്‍ ഗില്‍ ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തിയതോടെ സഞ്ജുവിന് ഓപ്പണിങ് സ്ഥാനം നഷ്ടമായതിൽ പ്രതിഷേധിച്ച് നിരവധി മുൻ താരങ്ങളം ആരാധകരും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സഞ്ജുവിന്റെ സ്ഥാനത്തെ കുറിച്ച് ശ്രീകാന്തും പ്രതികരിച്ചത്.
അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടും മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണോട് ഇന്ത്യ അന്യായമായാണ് പെരുമാറുന്നതെന്നാണ് ശ്രീകാന്തിന്റെ അഭിപ്രായം. വേണമെങ്കിൽ സഞ്ജുവിനെ പതിനൊന്നാമനായി ഇറക്കാനും ഇന്ത്യ മടിക്കില്ലെന്നും ശ്രീകാന്ത് തുറന്നടിച്ചു. ഏറ്റവും നിർഭാഗ്യവാനായ വ്യക്തി സഞ്ജു സാംസണാണെന്നും ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
'ഓപ്പണറായി ഇറങ്ങി സെഞ്ച്വറികൾ അടിച്ചുകൂട്ടിയിട്ടുള്ള സഞ്ജുവിനെ ഇപ്പോൾ അവർ എല്ലാ സ്ഥാനങ്ങളിലേക്കും അയയ്ക്കുകയാണ്. മൂന്ന് മുതൽ എട്ട് സ്ഥാനത്ത് എവിടെ വേണമെങ്കിലും അദ്ദേഹത്തെ ഇറക്കാമെന്നതാണ് അവസ്ഥ. അവസരം ലഭിച്ചാൽ അവർ അദ്ദേഹത്തെ പതിനൊന്നാം നമ്പറിലും അയച്ചേക്കാം. ടോപ് ഓഡറിൽ ഇത്രയും മികവ് കാട്ടിയിട്ടും ഇങ്ങനെ ചെയ്യുമ്പോൾ ആർക്കായാലും നിരാശയുണ്ടാവും. പക്ഷേ മിണ്ടാതിരിക്കുകയും ടീം ആവശ്യപ്പെടുന്നിടത്ത് ബാറ്റ് ചെയ്യുകയല്ലാതെ അദ്ദേഹത്തിന് മറ്റ് മാർഗമില്ല', ശ്രീകാന്ത് പറഞ്ഞു.
🚨 "Sanju Samson is now the automatic choice as the first wicketkeeper for the T20 WC. He was scoring centuries as an opener, but now they send him everywhere from No.3 to 11. Sanju did well at No.5 in the Asia Cup - it's a good sign."
— Anurag™ (@Samsoncentral) October 30, 2025
- Kris Srikkanth
🎥: Cheeky Cheeka (YT) pic.twitter.com/YvI1gDxK7V
13 ഇന്നിങ്സുകളിൽ ഓപ്പണറായി ഇറങ്ങി 37 ശരാശരിയിലും 183 പ്രഹര ശേഷിയിലുമാണ് സഞ്ജു തിളങ്ങിയത്. അഭിഷേക് ശർമയ്ക്കൊപ്പം തകർപ്പൻ പ്രകടനം പുറത്തെടുക്കാനും ഓപ്പണിങ്ങിൽ സഞ്ജുവിന് സാധിച്ചു. എന്നിട്ടും ശുഭ്മൻ ഗിൽ ടീമിൽ തിരിച്ചെത്തിയതും സഞ്ജുവിനെ ഓപ്പണിങ് സ്ലോട്ടിൽ നിന്ന് മാറ്റിത്. വെെസ് ക്യാപ്റ്റൻ സ്ഥാനമടക്കം നൽകിയാണ് ഗില്ലിനെ ഇന്ത്യ തിരികെ കൊണ്ടുവന്നത്.
അതേസമയം ഓസ്‌ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പരയിലെ ആദ്യ പോരാട്ടം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചിരിക്കുകയാണ്. കാന്‍ബറയിലെ മനുക ഓവലില്‍ നടന്ന മത്സരത്തിനിടെ രണ്ട് തവണയാണ് രസംകൊല്ലിയായി മഴയെത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസെന്ന നിലയില്‍ നില്‍ക്കെയാണ് രണ്ടാമതും മഴയെത്തിയത്. പിന്നീട് മഴ ശക്തമായതോടെ മത്സരം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു.
Content Highlights: "They May Send Him At 11": Kris Srikkanth about Sanju Samson's Batting Position