ഭരണമാറ്റം വേണ്ടത് ഇറാന്‍റെ അല്ല, ഇസ്രായേലിന്റെതാണ് !

ഇപ്പോൾ നടക്കുന്ന യുദ്ധം പ്രധാനമായും നെതന്യാഹുവിന്റെ ഒരു പദ്ധതിയാണെന്ന് കൂടി കരുതാം

സജി മര്‍ക്കോസ്
1 min read|18 Jun 2025, 05:27 pm
dot image

നെതന്യാഹു എന്ന ഇസ്രായേൽ പ്രധാനമന്ത്രി മാറിയാൽ ഇപ്പോൾ നടക്കുന്ന പാലസ്തീൻ അധിനിവേശവും ഇറാൻ യുദ്ധവും 'താൽക്കാലികമായി' അവസാനിക്കും.
ഈ വർഷം ജനുവരി 15 നു ഹമാസും ഇസ്രായേലും ഉഭയകക്ഷി സമ്മത പ്രകാരം ഏർപ്പെട്ട താൽക്കാലിക വെടി നിർത്തൽ കരാറിലെ ഒന്നാം ഘട്ട വ്യവസ്ഥകൾ അംഗീകരിക്കാൻ നേതാന്യാഹു തയ്യാറാകാതെ പുതിയ വ്യവസ്ഥകൾ മുന്നോട്ട് വച്ചു. അത് ഹമാസ് നിഷേധിച്ചപ്പോൾ വെടിനിർത്തൽ കരാർ പാളി.


ന്യുക്ലിയർ ബോംബുകൾ ഉണ്ടാക്കാനുള്ള സാധ്യത ഉണ്ട് എന്ന് പറഞ്ഞു ഇറാനെ ആക്രമിച്ചു മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഇസ്രായേൽ ഗോൾ പോസ്റ്റ് മാറ്റി- ഭരണം മാറണം എന്നതാണ് പുതിയ ആവശ്യം. അമേരിക്കയ്ക്ക് ആണെങ്കിൽ ഇറാന്റെ ചരടുകളില്ലാത്ത (Unconditional) കീഴടങ്ങൽ ആണ് ആവശ്യം ഇസ്രായേലിന്റെ ഭാഷ തന്നെ വളരെ ഒഫൻസീവ് ആയിരുന്നു.

'റിജീം ചേഞ്ച്' എന്നാണ് ഇസ്രായേൽ പറയുന്നത്. ഇറാന്റേത് റിജീം അല്ല ഗവൺമെന്റ് ആണ്.റിജീമും ഗവൺമെന്റും തമ്മിൽ വ്യത്യാസമുണ്ട്. തിരഞ്ഞെടുപ്പിലൂടെ നിശ്ചിത കാലയളവുകളിൽ മാറുന്ന ഇപ്പോഴത്തെ ഭരണകൂടം ഒരു ഗവൺമെന്റ് ആണ്. അതെസമയം റിജീം എന്നത് ഒരു പൊളിറ്റിക്കൽ സിസ്റ്റം ആണ്, ഭരണക്രമം ആണ്. ഇന്ത്യ ഗവൺമെന്റ് എന്നാണ് പറയുന്നത്, ഇന്ത്യൻ റിജീം എന്നല്ല.


റിജീം എന്നത് നെഗറ്റീവ് ആയ പ്രയോഗമാണ്, ഒഫൻസീവ് ആണ്. വ്യാഖ്യാനം കൊണ്ടും നിർവ്വചനം കൊണ്ടും, എല്ലാ അർത്ഥത്തിലും ഇറാൻ ഒരു ഗവൺമെന്റ് ആണ്, അതിന്റെ എല്ലാ സ്വഭാവവും അതിനുണ്ട്. പക്ഷേ, ഇസ്രായേലും സഖ്യ കക്ഷികളും ഇറാനെ ഭരിക്കുന്നത് ഗവൺമെന്റ് ആണെന്ന് അംഗീകരിക്കുന്നില്ല. ഇറാനെപ്പോലെ ഒരു പരമാധി രാജ്യത്തെ റിജീം എന്ന് വിളിക്കുന്നത് അവഹേളനമായി കരുതുന്നു.


ഇസ്രായേലും സഖ്യ കക്ഷികളും അറബികളെയും പാഴ്‌സികളെയും ഇൻഫിരിയോർ ഹ്യൂമൻബീങ് ആയിട്ടാണ് കരുതുന്നത്. അതുകൊണ്ടാണ് റിജീം എന്ന് വാക്ക് ഉപയോഗിക്കുന്നത്. ഓൺലൈൻ ഡിസ്‌കഷനിലും, അതിലുമെത്രയോ എത്രയോ ഉപരി ഡിപ്ലോമാറ്റിക് ഡിസ്‌കഷണലിനും ഒന്നാമത് വേണ്ടത് പ്രതിപക്ഷപക്ഷ ബഹുമാനമാണ്. അത് ഇസ്രയേലിനും വെസ്റ്റേൺ അലൈൻസിലും ഒരു മില്ലി പോലുമില്ല.

ഇന്നലെ, ബ്രിട്ടനിലെ ഇറാൻ അംബാസഡർ സയ്യിദ് അലി മൂസാവിയുമായി ബ്രിട്ടന്റെ ഫോറിൻ അഫയേഴ്‌ഴ്‌സ് കമ്മറ്റിയുടെ ഇന്റർവ്യൂ ഉണ്ടായിരുന്നു. മൂസാവി അങ്ങേയറ്റം ബഹുമാനത്തോടെ, സർ, യുവർ എക്സലൻസി എന്നൊക്കെ മാത്രമാണ് സംബോധന ചെയ്തത്. പലവട്ടം അദ്ദേഹം, ഇറാൻ റിജീം എന്നല്ല ഇറാൻ ഗവണ്മെന്റ് എന്ന പറയണം എന്ന ആവശ്യപ്പെട്ടിട്ടും അത് കേട്ടതായിപ്പോലും ബ്രിട്ടീഷ് ഡിപ്ലോമാറ്റ്‌സ് പ്രതികരിച്ചില്ല.

കോളനി വാഴ്ചയുടെ ഹാങ്ങ് ഓവർ ഇന്നും ബ്രിട്ടനെ വിട്ടു പോയിട്ടില്ല. ഇതുപോലെ വലിയ അപരാധം എന്ന എന്ന നിലയിൽ ഉപയോഗിക്കുന്ന പദ പ്രയോഗം ആണ് പ്രോക്‌സികൾ എന്നത്.

While proxies are generally considered less influential than allies, they can still play a crucial strategic role. സാധാരണ സഖ്യകക്ഷികൾ എന്നത് രണ്ടു രാജ്യങ്ങളോ വലിയ സംഘടനകളുമായൊ ഉള്ള പരസ്പര സഹകരണം ആണ്. ഇരു കക്ഷികളും തമ്മിലുള്ള കരാറുകൾ ഉണ്ടാകും. ഒരേ താല്പര്യമുള്ള ശക്തിയുള്ള രാജ്യങ്ങളുമായി ഉപാധിരഹിതമായി സഹകരിക്കുന്ന Smaller states or non-state groups പ്രോക്‌സികൾ.

ഉദാഹരണത്തിന്, ഹിസ്ബൊള്ള ഇറാന്റെ പ്രോക്‌സിയാണ്, സഖ്യകക്ഷിയെന്ന് വിളിക്കാൻ പറ്റില്ല, അതേസമയം ലബനോനുമായി സഹകരിക്കുന്നു എങ്കിൽ ഇറാനും ലബനോനും സഖ്യകക്ഷി ആണെന്ന് പറയാം.
പ്രോക്‌സികളും അല്ലൈസും തമ്മിൽ ആന്തരിക ക്രമീകരണങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും മൂന്നാം കക്ഷിയ്ക്ക് (എതിർ കക്ഷികൾക്ക്) ഫലത്തിൽ 'കാര്യമായ' വ്യത്യാസമൊന്നുമില്ല. ഒരു കക്ഷിക്ക് വേണ്ടി മറ്റേ കക്ഷി രംഗത്തിറങ്ങും.

പറഞ്ഞു വന്നത് നെതന്യാഹു ഭരണം ഒഴിയണം എന്നാണ്. രണ്ട് കാരണങ്ങളാണ് അതിനുള്ളത്.

1993 ലാണ് കെന്നസ്സത്തിലെ (Israeli Parliament) അംഗം (MP ) ആയിരുന്ന നെതന്യാഹു ആദ്യമായി ഇറാൻ ന്യുക്ലിയർ ബോംബ് നിർമ്മിക്കുന്നു എന്ന ആരോപണം ഉന്നയിച്ചത്. അന്ന് പറഞ്ഞത്, 3 -5 വർഷത്തിനുള്ളിൽ ഇറാൻ അണുബോംബ് നിർമ്മിക്കും എന്നായിരുന്നു. (താല്പര്യമുള്ളവർക് യുട്യൂബിൽ തിരഞ്ഞു വീഡിയോ കാണാം )

2007 ൽ ഇത് തന്നെ അദ്ദേഹം ആവർത്തിച്ചു. 2009 ൽ UN ജനറൽ അസംബ്ലിയിൽ ഇറാൻ മാസങ്ങൾക്കുള്ളിൽ അണുബോംബ് നിർമ്മിക്കും എന്നും നെതന്യാഹു പറഞ്ഞു.

2012ൽ യുഎന്നിലെ പ്രസംഗത്തിനിടെ കുപ്രസിദ്ധമായ ചിത്രം ( Redline Diagram) ഉയർത്തി ആഴ്ചകൾക്കുള്ളിൽ ഇറാൻ അണുബോംബുനിർമ്മിക്കും എന്ന് ആരോപിച്ചു. 90 % സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന്റെ പക്കലുണ്ട് എന്നാണു അന്ന് പറഞ്ഞത്.


2013 ൽ കാബിനറ്റ് & CBS ഇന്റർവ്യൂവിലും ഇറാൻ പുതിയ centrifuges സ്ഥാപിച്ചിരിക്കുന്നുവെന്ന് ആരോപിച്ചു നെതന്യാഹുവിന്റെ വാക്കുകൾ 'closer and closer to the bomb' എന്നായിരുന്നു.

2023 ൽ കുറച്ച് മയപ്പെടുത്തി Hertog Conference ൽ ഇറാൻ താമസിയാതെ അണുബോംബ് നിർമ്മിക്കും എന്ന് വീണ്ടും നെതന്യാഹു ആരോപിച്ചു.

ഒരേ ആരോപണം തുടങ്ങിയിട്ട് മുപ്പത്തി രണ്ടു വര്ഷം കഴിഞ്ഞു. ഈ വര്ഷം, ആരുടേയും സഹായമില്ലെങ്കിലും ഇറാനെ ആക്രമിക്കും എന്ന് നെതന്യാഹു പറയുകയും ആക്രമണം ആരംഭിക്കുകയും ചെയ്തു. കാരണം പഴയ അണുബോംബ് ആരോപണം തന്നെ. ഇപ്പോൾ നടക്കുന്ന യുദ്ധം പ്രധാനമായും നെതന്യാഹുവിന്റെ ഒരു പദ്ധതിയാണെന്ന് കൂടി കരുതാം അതിന് ഒരു കാരണം കൂടിയുണ്ട്.


കൈക്കൂലി, വഞ്ചന, വിശ്വാസ വഞ്ചന എന്നീ മൂന്നു കുറ്റകൃത്യങ്ങൾക്ക് വിചാരണ നേരിടുന്ന ആദ്യ ഇസ്രായേൽ പ്രധാന മന്ത്രിയാണ് നെതന്യാഹു. (Case 1000, Case 2000, & Case 4000) ജെറുസലേം ഡിസ്ട്രിക്ട് കോർട്ടിൽ നടക്കുന്ന കേസിന്റെ അവസാന സാക്ഷി വിസ്താരം ഈ വര്ഷം മെയ് 7 ന് ആയിരുന്നു. 25 പ്രാവശ്യം കോടതി കയറി ഇറങ്ങിയ നെതന്യാഹുവിന്റെ കേസുകളുടെ വിധി ഈ വര്ഷം അവസാനമുണ്ടാക്കും.

അത് എങ്ങിനെയും നീട്ടിക്കൊണ്ട് പോകുന്നതിന് ഈ യുദ്ധം അനിവാര്യമാണ്. ഇത് നെതന്യാഹുവിന്റെ യുദ്ധമാണ്. അമേരിക്കയ്ക്കയുടെ പോലും സമ്മതമില്ലാതെ യുദ്ധം ആരംഭിച്ചതും അത്‌കൊണ്ടാകണം. ഈ യുദ്ധവും നിലവിലെ നിയമയുദ്ധവും നെതന്യാഹുവിന്റെ ജീവന്മരണ പോരാട്ടം ആണ്. 13 വര്ഷം ജയിലിൽ കിടക്കാവുന്ന കുറ്റകൃത്യങ്ങൾ ആണ് നെതന്യാഹുവിനെതിരെ കോടതി പരിഗണിക്കുന്നത്. അതുകൊണ്ടാണ് നെതന്യാഹു ഭരണം ആണ് ആണ് മാറേണ്ടത്, ഇറാന്റെ ഭരണമാറ്റമല്ല വേണ്ടത് എന്ന് പറഞ്ഞത്.

Content Highlights: Saji markose write about Netanyahu and iran israel conflict

dot image
To advertise here,contact us
dot image