നീണ്ട ഇടവേളയ്ക്ക് ശേഷം സംവൃത സുനിൽ തിരിച്ചെത്തുന്നു; ദിലീഷ് പോത്തൻ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി

ദിലീഷ് പോത്തൻ, സംവൃത സുനിൽ, അൽഫോൺസ് പുത്രൻ; താരനിരയുമായി പുതിയ ചിത്രം ഒരുങ്ങുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം സംവൃത സുനിൽ തിരിച്ചെത്തുന്നു; ദിലീഷ് പോത്തൻ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി
Samvrutha Sunil movie packup
dot image

‘തങ്കം’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സംവിധായകൻ ഷഹീദ് അറഫാത്ത് ഒരുക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. "നവരസ പ്രൊഡക്ഷൻ നമ്പർ 3" എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം, നവരസ ഫിലിംസിന്റെയും സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയുടെയും ബാനറിൽ ആണ് ഒരുങ്ങുന്നത്. ഇതിലൂടെ നീണ്ട ഇടവേളക്ക് ശേഷം നടി സംവൃതാ സുനിൽ സിനിമലോകത്തേക്ക് മടങ്ങി വരുന്നു എന്ന പ്രത്യേകതയുമുണ്ട്. ശ്രീജിത്ത് കെഎസും കാർത്തികേയൻ എസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് വി., സാകേത് എസ്. മേത്ത, ധിലോർ, റിജോഷ്, മോൻസി, ബ്ലെസ്സി എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. ചിത്രത്തിന്റെ രചന നിർവഹിച്ചത് തങ്കം.

ദിലീഷ് പോത്തൻ, അൽഫോൺസ് പുത്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ജിബിൻ ഗോപിനാഥ്, അഭിജിത്ത് സുരേഷ്, അശ്വതി മനോഹരൻ, റിയാസ് ഖാൻ, ശ്രുതി ജയൻ, ബിസാൽ പ്രസന്ന എന്നിവരും ചിത്രത്തിൻ്റെ താരനിരയുടെ ഭാഗമാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരും.

ഛായാഗ്രഹണം : സുനിൽ കെഎസ്, സംഗീതം : ജോൺപോൾ ജോർജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : അഭിജിത്ത് സുരേഷ്, എഡിറ്റർ : കിരൺ ദാസ്, ഒറിജിനൽ സ്കോർ : അജീഷ് ആന്റോ, പ്രൊഡക്ഷൻ ഡിസൈനർ : സുഭാഷ് കരുണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ : വിപിൻ വിജയൻ, പ്രൊഡക്ഷൻ കൺട്രോളർ : ബിനു മുരളി, ലൈൻ പ്രൊഡ്യൂസർ : അശ്വിൻ കെ വി, മേക്കപ്പ് : റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് : ധന്യ ബാലകൃഷ്ണൻ, ഓൺലൈൻ മാർക്കറ്റിംഗ് : ഒബ്സ്ക്യൂറ, ഡിസൈൻസ് : യെല്ലോടൂത്ത്‌സ്, പി.ആർ.ഒ : വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: The shooting of director Shahid Arafath's upcoming Malayalam film starring Dileesh Pothan and Samvrutha Sunil has been completed. Temporarily titled Navarasa Production No. 3, the film is jointly produced by Navarasa Films and Stone Bench.

dot image
To advertise here,contact us
dot image