സിക്‌സറുകള്‍ പറത്തി പന്ത്; ചരിത്ര റെക്കോഡില്‍ ഇന്ത്യന്‍ താരം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കി ഋഷഭ് പന്ത്

സിക്‌സറുകള്‍ പറത്തി പന്ത്; ചരിത്ര റെക്കോഡില്‍ ഇന്ത്യന്‍ താരം
ഋഷഭ് പന്ത്
dot image

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഋഷഭ് പന്ത് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ബാറ്ററായി ചരിത്രം കുറിച്ചു. ക്രൈസ്റ്റ്ചര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഠ20ക മത്സരത്തിനിടെയാണ് (മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ 39 പന്തുകളില്‍ ഒരു ഫോറും ഒരു സിക്‌സുമടക്കം 23 റണ്‍സ് നേടിയപ്പോള്‍) പന്ത് ഈ നേട്ടത്തിലെത്തിയത്.

ഇതോടെ 44 ടെസ്റ്റുകളില്‍ നിന്ന് 89 സിക്‌സറുകളുമായി പന്ത്, വിരമിച്ച ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെ (64 മത്സരങ്ങളില്‍ നിന്ന് 88 സിക്‌സറുകള്‍) മറികടന്നു. 40 ടെസ്റ്റുകളില്‍ നിന്ന് 56 സിക്‌സറുകളുള്ള രോഹിത് ശര്‍മ്മയാണ് മൂന്നാം സ്ഥാനത്ത്. 44 ടെസ്റ്റുകളിലെ 76 ഇന്നിംഗ്‌സുകളില്‍ നിന്ന് 43.04 ശരാശരിയിലും 74-ലധികം സ്‌ട്രൈക്ക് റേറ്റിലും 3,099 റണ്‍സ് നേടിയിട്ടുള്ള പന്ത്, ണഠഇ ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവുമാണ്. ഏഴ് സെഞ്ചുറികളും 18 അര്‍ദ്ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു; 146 ആണ് മികച്ച സ്‌കോര്‍. ഈ വര്‍ഷം അഞ്ച് ടെസ്റ്റുകളിലെ ആറ് ഇന്നിംഗ്‌സുകളില്‍ നിന്ന് 66.66 ശരാശരിയില്‍ 400 റണ്‍സ് പന്ത് നേടിയിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ദ്ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. വെല്ലിംഗ്ടണില്‍ നേടിയ 153 പന്തുകളിലെ 128 റണ്‍സാണ് സെഞ്ചുറി; ആ മത്സരം സമനിലയില്‍ അവസാനിച്ചു.

മത്സരത്തില്‍, ഇന്ത്യ കിവീസിനെ ഒന്നാം ഇന്നിംഗ്‌സില്‍ 356 റണ്‍സിന് പുറത്താക്കിയിരുന്നു. ക്യാപ്റ്റന്‍ ടോം ലാഥവും (128 പന്തുകളില്‍ 59 റണ്‍സ്, ആറ് ഫോറുകള്‍) ഡെവണ്‍ കോണ്‍വെയും (79 പന്തുകളില്‍ 31 റണ്‍സ്, നാല് ബൗണ്ടറികള്‍) ചേര്‍ന്ന് 77 റണ്‍സിന്റെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടിലൂടെ കിവീസിന് മികച്ച തുടക്കം നല്‍കി. കിവീസിനെ 184/5 എന്ന നിലയിലേക്ക് വീഴ്ത്താന്‍ ഇന്ത്യയ്ക്കായെങ്കിലും, ഗ്ലെന്‍ ഫിലിപ്‌സും (67 പന്തുകളില്‍ 36 റണ്‍സ്, അഞ്ച് ഫോറുകള്‍) ടോം ബ്ലണ്ടലും ചേര്‍ന്ന 63 റണ്‍സ് കൂട്ടുകെട്ട് ടീമിനെ 240 റണ്‍സ് കടത്തി. തന്റെ 50-ാം ടെസ്റ്റ് കളിക്കുന്ന ബ്ലണ്ടല്‍, 211 പന്തുകളില്‍ 10 ഫോറുകളടക്കം 89 റണ്‍സ് എന്ന പോരാട്ടവീര്യമുള്ള, മാരത്തണ്‍ ഇന്നിംഗ്‌സ് കളിച്ചു; ന്യൂസിലന്‍ഡ് ഓള്‍ഔട്ടാകുന്നതിന് മുമ്പ് വാലറ്റത്തെ ബാറ്റര്‍മാരുമായി ചേര്‍ന്ന് ഉപയോഗപ്രദമായ കൂട്ടുകെട്ടുകള്‍ തീര്‍ത്തു. ഗൂര്‍നൂര്‍ ബ്രാറും അന്‍ഷുല്‍ കാംബോജും രണ്ട് വിക്കറ്റുകള്‍ വീതം നേടി, വാഷിംഗ്ടണ്‍ സുന്ദറിന് ഒരു വിക്കറ്റ് ലഭിച്ചു. രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 59/3 എന്ന നിലയിലായിരുന്നു; യശസ്വി ജയ്‌സ്വാള്‍ (0), ദേവദത്ത് പടിക്കല്‍ (21), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (17) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി. മാറ്റ് ഹെന്റി ഒരു വിക്കറ്റും കൈല്‍ ജാമിസണ്‍ രണ്ട് വിക്കറ്റുകളും നേടി.

content highlights: Rishabh Pant Smashes Sixes to Script History as WTC's Leading Six-Hitter

dot image
To advertise here,contact us
dot image