UAEയിലും ഡിമാന്‍ഡ് സ്വര്‍ണത്തിന് തന്നെ; ഏറ്റവും കൂടുതല്‍ നിക്ഷേപം വരുന്നതായി റിപ്പോര്‍ട്ട്

സ്വദേശികളേക്കാള്‍ ഏഷ്യന്‍ പ്രവാസികളാണ് സ്വര്‍ണനിക്ഷേപത്തില്‍ മുന്നില്‍

UAEയിലും ഡിമാന്‍ഡ് സ്വര്‍ണത്തിന് തന്നെ; ഏറ്റവും കൂടുതല്‍ നിക്ഷേപം വരുന്നതായി റിപ്പോര്‍ട്ട്
dot image

UAE നിക്ഷേപകര്‍ക്കിടയില്‍ ഏറ്റവും പ്രചാരത്തിലുള്ള ആസ്തി സ്വര്‍ണമാണെന്ന് റിപ്പോര്‍ട്ട്. 63 ശതമാനം പേര്‍ ഏതെങ്കിലും രൂപത്തില്‍ സ്വര്‍ണത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും 71 ശതമാനം പേര്‍ അടുത്ത 12 മാസത്തില്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (WGC) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സേവിങ്‌സ് അക്കൗണ്ട് വഴിയുള്ള നിക്ഷേപം 39 ശതമാനവും റിയല്‍ എസ്റ്റേറ്റ് വഴിയുള്ള നിക്ഷേപം 26 ശതമാനവും സ്റ്റോക്‌സും ഷെയറുകളും വഴിയുള്ള നിക്ഷേപം 23 ശതമാനവുമായിരിക്കവേയാണ് സ്വര്‍ണത്തിലെ നിക്ഷേപം വര്‍ധിച്ചിരിക്കുന്നത്. WGC റിപ്പോര്‍ട്ടിലെ 'ഗോള്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ ദി യുഎഇ' എന്ന ഭാഗത്തെ റിപ്പോര്‍ട്ട് പ്രകാരം സ്ത്രീകളാണ് പുരുഷന്മാരെക്കാള്‍ സ്വര്‍ണം നിക്ഷേപിക്കുന്നതില്‍ മുന്നില്‍. സ്ത്രീകള്‍ 76 ശതമാനവും സ്വര്‍ണത്തില്‍ നിക്ഷേപിക്കുമ്പോള്‍ പുരുഷന്മാര്‍ 58 ശതമാനവും മുന്നിലാണ്. സ്വദേശികളേക്കാള്‍ ഏഷ്യന്‍ പ്രവാസികളാണ് സ്വര്‍ണനിക്ഷേപത്തില്‍ മുന്നില്‍.

ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസത്തില്‍ യുഎഇയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്തതും സ്വര്‍ണമാണ്. സ്വര്‍ണത്തിന്റെ വിദേശ വ്യാപാരം 3ദിര്‍ഹം ട്രില്യണില്‍ എത്തി. യുഎസ്-ഇറാന്‍ ആക്രമണം തുടങ്ങിയത് മുതല്‍ ദുബായ് സ്വര്‍ണവില കുറഞ്ഞതും നിക്ഷേപത്തിന് ഒരു കാരണമായി.

Gold
സ്വർണം


ആഭരണമായും ബാറുകളായും നാണയങ്ങളുമായാണ് കൂടുതലായും ഗോള്‍ഡില്‍ നിക്ഷേപം നടത്തുന്നത്. 27 ശതമാനം ആളുകള്‍ ആഭരണത്തിന്റെ രൂപത്തിലും 24 ശതമാനം ആളുകള്‍ ബാറുകളുടെയും നാണയത്തിന്റെയോ രൂപത്തിലുമാണ് സ്വര്‍ണം സൂക്ഷിക്കുന്നത്. 15 ശതമാനം ആളുകള്‍ ഡിജിറ്റല്‍ ഗോള്‍ഡിന്റെ രൂപത്തിലും സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നു. സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ 11 ശതമാനമായും ഗോള്‍ഡ് എക്‌സ്‌ചേഞ്ച് വ്യാപാര ഫണ്ടുകള്‍ 10 ശതമാനമായും വര്‍ധിച്ചു.

Content Highlights: Gold is the most preferred investment asset among investors in the UAE, according to a new report highlighting investment trends in the country.

dot image
To advertise here,contact us
dot image