ബസ് റൂട്ടില്‍ മാറ്റമുണ്ടേ; വെള്ളിയാഴ്ച മുതല്‍ ബസ് റൂട്ടുകളില്‍ മാറ്റം വരുത്തുമെന്ന് Dubai RTA

പുതുക്കിയ റൂട്ടുകളും പുതുക്കിയ സമയവും S'hail ആപ്പ് വഴി യാത്രക്കാര്‍ പരിശോധിക്കണമെന്ന് ആര്‍ടിഎ അറിയിക്കുന്നു

ബസ് റൂട്ടില്‍ മാറ്റമുണ്ടേ; വെള്ളിയാഴ്ച മുതല്‍ ബസ് റൂട്ടുകളില്‍ മാറ്റം വരുത്തുമെന്ന് Dubai RTA
dot image

നവംബര്‍ 20 മുതല്‍ ബസ് റൂട്ടില്‍ മാറ്റം വരുത്തുമെന്ന് അറിയിച്ച് ദുബായ് ആര്‍ടിഎ. റൂട്ടുകള്‍ വര്‍ധിപ്പിക്കുന്നതും ചില സ്റ്റേഷനുകള്‍ ഒഴിവാക്കുന്നതും ഇതില്‍ ഉള്‍പ്പെടും. പൊതു ഗതാഗത ശൃംഖയില്‍ ഉടനീളം കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിനും പ്രധാന റസിഡന്‍ഷ്യല്‍, വ്യാവസായിക മേഖലകളിലേക്ക് മികച്ച പ്രവേശനം നല്‍കുന്നതിനുമാണ് ഈ മാറ്റങ്ങള്‍. പുതുക്കിയ റൂട്ടുകളും പുതുക്കിയ സമയവും S'hail ആപ്പ് വഴി യാത്രക്കാര്‍ പരിശോധിക്കണമെന്ന് ആര്‍ടിഎ അറിയിക്കുന്നു.

ഏതൊക്കെ ബസ് റൂട്ടുകളാണ് മാറ്റിയതെന്ന് പരിശോധിക്കാം:

ജെബെല്‍ അലി ആന്‍ഡ് ജഫ്‌സ

കടല്‍ത്തീരത്തുള്ള ലൈഫ് ഫാര്‍മസി ബസ് സ്റ്റോപ്പിനെ ബാധിക്കുന്ന തരത്തില്‍ F54, 99 റൂട്ടുകള്‍ക്ക് മാറ്റം വരും.

അല്‍ വസ്ല്‍ ആന്‍ഡ് ക്വുവോസ്

അല്‍ ക്വുവോസ് ബസ് സ്‌റ്റേഷനെ അല്‍ വസ്ല്‍ റോഡ് വഴി ഇക്വിറ്റി മെട്രോ ബസ് സ്‌റ്റോപ്പ് ബന്ധിപ്പിക്കുന്ന ഭാഗം റദ്ദാക്കും. യാത്രക്കാര്‍ക്ക് ഇതിന് പകരം 93, F29 റൂട്ടുകള്‍ ഉപയോഗിക്കാം. ഇക്വിറ്റി മെട്രോ ബസ് സ്‌റ്റോപ്പിലേക്കുള്ള പുതുക്കിയ കണക്ഷന്‍ അല്‍ മനാര സ്ട്രീറ്റ്, ഫസ്റ്റ് അല്‍ ഖൈല്‍ സ്ട്രീറ്റ് ഫോര്‍ത്ത് സ്ട്രീറ്റ് എന്നിവ വഴിയാകും.

അല്‍ ഖുബൈദ ആന്‍ഡ് അല്‍ ഫക്വ

ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ മക്തൂം പള്ളിയിലേക്ക് സേവനം നല്‍കുന്നതിനായി റൂട്ട് 66 ഇരു ഭാഗത്തേക്കും നീട്ടിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ഈ ഭാഗത്തേക്ക് കൂടുതല്‍ കണക്ഷന്‍ ലഭിക്കാന്‍ വേണ്ടിയാണ് ഇത്.

ദുബായ്-ഹട്ട റോഡ് ആന്‍ഡ് ലെഹ്ബാബ്

റൂട്ട് 68ന് ദുബായ് ഹട്ട റോഡില്‍ അധിക സ്റ്റോപ്പുണ്ടായിരിക്കും. റൂട്ട് E16ലേക്ക് യാത്രക്കാര്‍ക്ക് മാറാന്‍ വേണ്ടിയാണ് ഇത്.

അല്‍ ക്വൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയ

ഗാര്‍മിന്‍ ബസ് ടെര്‍മിനസില്‍ നിന്ന് യാത്ര ചെയ്യുമ്പോള്‍ ഫസ്റ്റ് അല്‍ ഖൈല്‍ സ്ട്രീറ്റിന് പകരം ഷെയ്ഖ് സയ്യീദ് സര്‍വീസ് റോഡ് ഉപയോഗിക്കുന്നതിനായി റൂട്ട് F16 വഴി തിരിച്ചുവിടും.

ദുബായ് വേള്‍ഡ് സെന്‍ട്രല്‍

ലോജിസ്റ്റിക്‌സിലേക്കും കൊമേഷ്യല്‍ ജില്ലയിലേക്കുമുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനായി ഈ പ്രദേശത്ത് സര്‍വീസ് നടത്തുന്ന ഒരു ബസ് റൂട്ട് ദുബായ് വേള്‍ഡ് സെന്‍ട്രലിലേക്കും ഫ്രൈറ്റ് ഹൗസ് വരെയും നീട്ടും.

ചെറിവൂഡ്‌സ്

റൂട്ട്‌സ് F55, J05 എന്നിവ ചെറിവൂഡ്‌സ് കമ്മ്യൂണിറ്റിക്ക് വേണ്ടി നീട്ടും

Content Highlights: Dubai's Roads and Transport Authority (RTA) has announced changes to bus routes effective November 20. The revised routes are expected to affect public transport services across the emirate

dot image
To advertise here,contact us
dot image