നിങ്ങൾ എന്നും ഞങ്ങളുടെ 'തല'; ധോണിക്ക് ആശംസകളുമായി റുതുരാജ്

ഐ പി എല്ലിൽ നിന്ന് വിരമിച്ച മഹേന്ദ്ര സിംഗ് ധോണിക്ക് വൈകാരിക കുറിപ്പുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ്

നിങ്ങൾ എന്നും ഞങ്ങളുടെ 'തല'; ധോണിക്ക് ആശംസകളുമായി റുതുരാജ്
dot image

ഐ പി എല്ലിൽ നിന്ന് വിരമിച്ച മഹേന്ദ്ര സിംഗ് ധോണിക്ക് വൈകാരിക കുറിപ്പുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ്. ധോണി സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് റുതുരാജ് തന്റെ കുറിപ്പ് പങ്കുവച്ചത്.

'ലാളിത്യം, 2019-ല്‍ ആദ്യമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ എത്തിയപ്പോള്‍ നിങ്ങളെ അടുത്തുനിന്ന് നിരീക്ഷിച്ചതിലൂടെയാണ് ഈ വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഞാന്‍ പഠിച്ചത്. വര്‍ഷങ്ങളായി നിങ്ങള്‍ നേടിയെടുത്ത എല്ലാ നേട്ടങ്ങള്‍ക്കുമപ്പുറം, നിങ്ങള്‍ സ്വയം പെരുമാറുന്ന രീതിയാണ് എന്നില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയത്, എന്നും ഞങ്ങളുടെ തലയായി തുടരും.' റുതുരാജ് കുറിച്ചിട്ടു.

2024 സീസണിന് മുന്നോടിയായാണ് ധോണി നായകസ്ഥാനം റുതുരാജിന് കൈമാറിയത്. അഞ്ച് ഐപിഎല്‍ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗ് ടി20 ട്രോഫികളും ചെന്നൈയ്ക്ക് നേടിക്കൊടുത്ത ധോണി, 272 മത്സരങ്ങളില്‍ നിന്നായി 5,314 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.

കളിക്കളത്തില്‍ നിന്ന് പടിയിറങ്ങിയെങ്കിലും, യുവതലമുറയ്ക്ക് വഴികാട്ടിയായി ഒരു മെന്ററുടെ റോളില്‍ ധോണി തുടര്‍ന്നും ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പമുണ്ടാകും.

content highlights: ruturaj gaikwad heartfelt wishes for ms dhoni thala

dot image
To advertise here,contact us
dot image