വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി മലയാളിക്ക് ഫുജെെറയിൽ ദാരുണാന്ത്യം

ഡ്രൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് റെസിവിന്റെ ഇലക്ട്രിക് സ്കൂട്ടറിൽ കാർ ഇടിച്ച് അപകടമുണ്ടാകുന്നത്

വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി മലയാളിക്ക് ഫുജെെറയിൽ ദാരുണാന്ത്യം
dot image

വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവാവ് ഫുജെെറയിൽ വാഹനാപകടത്തിൽ മരിച്ചു. മൂവാറ്റുപുഴ സ്വദേശി റെസ്‌വിന്‍ റഷീദ് തെള്ളിക്കുന്നേലാണ് (24) മരിച്ചത്. മാറാടി സ്വദേശിയായ റെസ്‌വിന്‍ ഫുജെെറ സിറ്റി സെന്ററിലെ അൽ ബെെക്ക് കൗണ്ടറിൽ സെയിൽസ്മാൻ ആയി ജോലിചെയ്തു വരികയായിരുന്നു.

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ്റെസ്‌വിന്റെ ഇലക്ട്രിക് സ്കൂട്ടറിൽ കാർ ഇടിച്ച് അപകടമുണ്ടാകുന്നത്. ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല. ഡിസംബറിൽ കല്യാണം ഉറപ്പിച്ചിരുന്ന റെസ്‌വിന്‍ നവംബർ ആദ്യം നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു.

സീനത്ത്, റഷീദ് എന്നിവരാണ് മാതാപിതാക്കൾ. റമീസ്, ഫിദ എന്നിവർ സഹോദരങ്ങളാണ്. നിലവിൽ ഫുജെെറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾക്ക് ശേഷം നാട്ടിലെത്തിക്കും. മുഹമ്മദ് ​ഗരിയ്യ, ഇബ്രാഹിം ആലമ്പാടി, നിഷാദ് വാഫി തുടങ്ങിയ കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിലാണ് തുടർനടപടികൾ ഏകോപിപ്പിക്കുന്നത്.

Content Highlights: Malayali expatriate Reswin Rasheed, 24, from Marady in Muvattupuzha, passed away in Fujairah while preparing to return to Kerala for his wedding.

dot image
To advertise here,contact us
dot image