രജനി ഷോ; കളക്ഷൻ വേട്ടയിൽ ചരിത്രമെഴുതി 'ജയിലർ 2', ഓപ്പണിംഗ് കളക്ഷൻ 125.25 കോടി!

'ജയിലര്‍ 2' വേൾഡ് വൈഡ് തരംഗം; ആദ്യ ദിനം കളക്ഷൻ 125.25 കോടി കടന്നു!

രജനി ഷോ; കളക്ഷൻ വേട്ടയിൽ ചരിത്രമെഴുതി 'ജയിലർ 2', ഓപ്പണിംഗ് കളക്ഷൻ 125.25 കോടി!
dot image

എല്ലാ ഭാഷയിലെയും സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിന്ന ചിത്രമാണ് ജയിലര്‍2. അടുത്ത കാലത്തൊന്നും ഇത്തരത്തിലൊരു മാസ് ചിത്രത്തിനുള്ള കാത്തിരിപ്പ് ഉണ്ടായിട്ടില്ല. ജയിലറിന്റെ ആദ്യ ഭാഗത്തിന്ന് കിട്ടിയ ഹൈപ്പാണ് രണ്ടാം ഭാഗത്തിനായി ആളുകള്‍ ഇത്തരത്തില്‍ കാത്തിരിന്നത്. കാമിയോ റോളുകളും നെല്‍സന്റെ സംവിധാനവും അനിരുദ്ധിന്റെ സംഗീതവുമൊക്കെ ആളുകളെ ആകര്‍ഷിച്ച ഘടകങ്ങളാണ്. റീലീസ് ചെയ്ത ആദ്യ ദിവസം ചിത്രം ആഗോളതലത്തിൽ 125.25 കോടി രൂപയാണ് നേടിയത് എന്ന് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോഴിതാ ജയിലര്‍ 2 ടിക്കറ്റ് വില്‍പ്പനയില്‍ കുതിക്കുകയാണ്. ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോം ആയ ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വില്‍ക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ജയിലര്‍ 2. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്യുന്നത്.

2023ല്‍ പുറത്തിറങ്ങി വലിയ വിജയമായി മാറിയ ജയിലറിന്റെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം തിയേറ്ററിൽ എത്തിയത്. ചിത്രത്തിലെ നായകന്‍ രജിനികാന്താണെങ്കിലും മലയാളികളും ഒരു വിഭാഗം ഓഡിയന്‍സും കാത്തിരിക്കുന്നത് മോഹന്‍ലാലിന്റെ കഥാപാത്രത്തിനായാണ്. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ സെക്കന്‍ഡ് നേരത്തേക്കാണ് ലാലേട്ടൻ പ്രത്യക്ഷപ്പെടുന്നതെങ്കിലും യൂട്യൂബിലെ കമന്റ് ബോക്‌സ് മുഴുവൻ മോഹന്‍ലാല്‍ ആരാധകര്‍ കൈയടക്കിയിരുന്നു. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും താരനിരയിലുണ്ട്.

Content Highlights: Jailer 2 reportedly earns ₹125.25 crore during its opening, marking a significant box office milestone for the Rajinikanth starrer featuring Mohanlal.

dot image
To advertise here,contact us
dot image