'ദുബായില്‍ കൂടുതല്‍ സുരക്ഷിതത്വം'; ആഢംബര വസതി സ്വന്തമാക്കി സൂര്യകുമാര്‍ യാദവ്

ആധുനിക സൗകര്യങ്ങളുള്ളതാണ് ദുബായിലാണ് പുതിയ വസതി

'ദുബായില്‍ കൂടുതല്‍ സുരക്ഷിതത്വം'; ആഢംബര വസതി സ്വന്തമാക്കി സൂര്യകുമാര്‍ യാദവ്
dot image

ഇന്ത്യന്‍ ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവ് ദുബായില്‍ ആഡംബര വസതി സ്വന്തമാക്കി. ഭാര്യ ദേവിഷ ഷെട്ടിക്കൊപ്പമുള്ള വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്. 'ഐപിഎല്‍ കളിക്കാനായി 2014-ലാണ് ഞാന്‍ ആദ്യമായി ദുബായില്‍ വരുന്നത്. പിന്നീട് 2020-ലും ഞങ്ങള്‍ വന്നു. ഇപ്പോള്‍ ഇന്ത്യ മുഴുവന്‍ ദുബായിലേക്ക് എത്തുന്നത് നിങ്ങള്‍ക്ക് കാണാം. ഇവിടുത്തെ ആഡംബരവും ജീവിതനിലവാരവും വേറിട്ടുനില്‍ക്കുന്ന ഒന്നാണ്' സൂര്യകുമാര്‍ യാദവ് പറഞ്ഞു. 'ഞാന്‍ ജീവിക്കുന്ന മുംബൈ ഉള്‍പ്പെടെ ഇന്ത്യയിലും സുരക്ഷിതത്വമുണ്ട്. എന്നാല്‍ ദുബായിലെ സുരക്ഷിതത്വവും വളരെ മികച്ചതാണ്. ഇവിടെ എത്തുമ്പോള്‍ വളരെ റിലാക്‌സ്ഡ് ആയും സന്തോഷവാനായും എനിക്ക് തോന്നാറുണ്ട്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഷാരൂഖ്‌സ് റെസിഡന്‍സസ്' എന്നാണ് ഈ വസ്തുവിന്റെ പേര്. 'ഷാരൂഖ് സാറിന്റെ പേരിലൊരു കെട്ടിടം ഇവിടെ ഉയരുന്നുണ്ടെന്ന് കേട്ടപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇന്റീരിയര്‍ വര്‍ക്കുകളും അതിന്റെ നിലവാരവുമാണ് പ്രധാന കാര്യം. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം ഇതിന്റെ ഈടുനില്‍പ്പും, വെല്‍നെസ് സെന്ററുമാണ് -അദ്ദേഹം പറഞ്ഞു. എല്ലാ ആധുനിക സംവിധാനങ്ങളുമുള്ളതാണ് പുതിയ വസതി.

ഈ വര്‍ഷം ആദ്യം മുംബൈയിലെ ചെമ്പൂര്‍ ഏരിയയില്‍ 7.18 കോടി രൂപയ്ക്ക് സൂര്യകുമാറിന്റെ ഭാര്യ ദേവിഷ ഒരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. 'ഗോദ്റെജ് സ്‌കൈ ടെറസസ്' എന്ന കെട്ടിടത്തിലാണ് 1,516.20 ചതുരശ്ര അടി (140.86 ചതുരശ്ര മീറ്റര്‍) വിസ്തീര്‍ണ്ണമുള്ള ഈ പ്രോപ്പര്‍ട്ടി സ്ഥിതി ചെയ്യുന്നത്. ദമ്പതികള്‍ ഈ കെട്ടിടത്തില്‍ വാങ്ങുന്ന മൂന്നാമത്തെ അപ്പാര്‍ട്ട്‌മെന്റാണിത്.

2026 ടി20 ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചുവെങ്കിലും, സൂര്യകുമാര്‍ യാദവ് ഇപ്പോള്‍ കടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല. ഇന്ത്യയുടെ ടി20 ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡ് ഉണ്ടായിരുന്നിട്ടും സൂര്യകുമാറിന് പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റനായി നിയമിക്കുകയായിരുന്നു.

content highlights: 'Dubai Offers Better Security': Suryakumar Yadav Buys Luxury Waterfront Home in Dubai

dot image
To advertise here,contact us
dot image