മലപ്പുറം നിലമ്പൂർ സ്വദേശിയായ നഴ്സ് ദുബായിൽ ചികിത്സയിലിരിക്കെ അന്തരിച്ചു

ഗുരുതരമായ അസുഖത്തെ തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു സൗമ്യ

മലപ്പുറം നിലമ്പൂർ സ്വദേശിയായ നഴ്സ് ദുബായിൽ ചികിത്സയിലിരിക്കെ അന്തരിച്ചു
dot image

മലപ്പുറം നിലമ്പൂർ സ്വദേശിയായ മലയാളി നഴ്സ് ദുബായിൽ അന്തരിച്ചു. നിലമ്പൂർ ചെമ്പുക്കടവ് കളപ്പുരയ്ക്കൽ സൗമ്യ അഗസ്റ്റിൻ (41) ആണ്
അന്തരിച്ചത്. ദുബായ് റാഷിദ് ആശുപത്രിയിലെ നഴ്സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

ഗുരുതരമായ അസുഖത്തെ തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു സൗമ്യ. തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ദുബായിൽ തന്നെ ജോലി ചെയ്യുന്ന ജെനീഷ് ആണ് സൗമ്യയുടെ ഭർത്താവ്. ഇവർക്ക് മൂന്ന് മക്കളുണ്ട്.

നിയമപരമായ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. സൗമ്യയുടെ അകാല വിയോഗത്തിൽ പ്രവാസി സമൂഹവും സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.

Content Highlights: A nurse from Nilambur in Malappuram passed away while undergoing treatment in Dubai. The deceased was a Kerala native working as a nurse, and further details regarding the incident are awaited.

dot image
To advertise here,contact us
dot image