ഐഫോൺ 18 ; വിമാന ചെലവുകൾ ഉൾപ്പെടുത്തിയാലും ലാഭം; യുഎഇയിൽ നിന്നും ഫോൺ വാങ്ങാൻ മലയാളിയും

യുഎഇയിൽ നിന്നും ഫോൺ വാങ്ങുന്നതിലൂടെ ഏകദേശം 20,000 മുതൽ 30,000 രൂപ വരെ ലാഭിക്കാനാകുമെന്നാണ് മുഹമ്മദ് സായദ് പറയുന്നത്

ഐഫോൺ 18 ; വിമാന ചെലവുകൾ ഉൾപ്പെടുത്തിയാലും ലാഭം; യുഎഇയിൽ നിന്നും ഫോൺ വാങ്ങാൻ മലയാളിയും
dot image

ഐഫോൺ സീരീസിന്റെ ഏറ്റവും പുതിയ ഐഫോൺ 18 പ്രോ വാങ്ങാൻ ദുബായിലെത്തി കേരളത്തിൽ നിന്നുള്ള ആപ്പിൾ ആരാധകൻ മുഹമ്മദ് സായദ്. വിമാന ടിക്കറ്റും വിസ ചെലവും ഉൾപ്പെടുത്തിയാലും ഇന്ത്യയിലെ ഔദ്യോഗിക വിലയേക്കാൾ യുഎഇയിൽ നിന്നും ഫോൺ വാങ്ങുന്നത് ലാഭകരമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ദുബായ് മാളിലെ ആപ്പിൾ സ്റ്റോറിൽ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയുടെ ഇൻ സ്റ്റോർ വിൽപ്പന ഇന്ന് രാവിലെയാണ് ആരംഭിച്ചത്.

യുഎഇയിൽ നിന്നും ഫോൺ വാങ്ങുന്നതിലൂടെ ഏകദേശം 20,000 മുതൽ 30,000 രൂപ വരെ ലാഭിക്കാനാകുമെന്നാണ് മുഹമ്മദ് സായദ് പറയുന്നത്. കോരളത്തിലെയും യുഎഇയിലെയും വിലകൾ തമ്മിൽ താരതമ്യം ചെയ്ത ശേഷമാണ് യുഎഇയിൽ നിന്ന് ഫോൺ വാങ്ങാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മുംബെെ സ്വദേശിയായ അമൽ സോളങ്കിയും ഐഫോൺ വാങ്ങാൻ ദുബായിലെത്തിയിട്ടുണ്ട്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിൽ നിന്നും ഫോൺ വാങ്ങുന്നതിലൂടെ ഏകദേശം 50,000 മുതൽ 60,000 രൂപ വരെ ലാഭിക്കാം എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. കുടുംബത്തിനായി മൂന്ന് ഐഫോൺ പ്രോ മാക്സ് ഫോണുകൾ വാങ്ങുന്നതിനായാണ് അദ്ദേഹം ദുബായിലെത്തിയത്.

യുഎഇയിൽ ഐഫോൺ 18 പ്രോയുടെ വില 5,099 ദിർഹം മുതലാണ് ആരംഭിക്കുന്നത്.ഐഫോൺ 18 പ്രോ മാക്സ് 5,499 ദിർഹം മുതൽ ലഭിക്കും. എന്നാൽ ഇന്ത്യയിൽ ഐഫോൺ 18 പ്രോയുടെ വില 1,64,900 രൂപ മുതലും പ്രോ മാക്സിന് 1,79,900 രൂപ മുതലുമാണ് വില ആരംഭിക്കുന്നത്. എന്നാൽ യുഎഇയിലെ നിലവിലെ വിനിമയ നിരക്ക് പ്രകാരം യുഎഇയിലെ ഐഫോൺ 18 പ്രോയുടെ വില ഏകദേശം 1,32,000 രൂപ വരും. ഇത് ഇന്ത്യയിലെ ഔദ്യോ​ഗിക വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 33,000 രൂപയുടെ വ്യത്യാസം വരും. പ്രോ മാക്സിന്റെ യുഎഇ വില ഏകദേശം 1,42,000 രൂപ വരും. ഇന്ത്യയിലെ വിലയേക്കാൾ ഏകദേശം 38,000 രൂപ കുറവാണിത്. ഒന്നിലധികം ഫോണുകൾ വാങ്ങുന്നവർക്ക് ഈ വില വ്യത്യാസം വലിയ തോതിൽ ലാഭം ഉണ്ടാക്കുകയും ചെയ്യും. ഈ വില വ്യത്യാസം തന്നെയാണ് ഐഫോണിന്റെ ഇന്ത്യൻ ഉപഭോക്താക്കളെ യുഎഇയിലേക്ക് ആകർഷിക്കുന്നത്.

Content Highlight: Indian buyers, purchasing the iPhone 18 Pro in Dubai can remain cheaper than buying it in India even after accounting for flight and visa costs.

dot image
To advertise here,contact us
dot image