ഈ മീനുകൾ കഴിക്കല്ലേ... ഒമാനിൽ പന്ത്രണ്ട് ഇനം പഫർ മത്സ്യങ്ങൾക്ക് വിലക്ക്

ഈ മത്സ്യയിനങ്ങളിൽ ടെട്രോഡോക്സിൻ എന്ന വിഷം അടങ്ങിയിരിക്കാൻ സാധ്യതയുള്ളതിനാലാണ് നടപടി

ഈ മീനുകൾ കഴിക്കല്ലേ... ഒമാനിൽ പന്ത്രണ്ട് ഇനം പഫർ മത്സ്യങ്ങൾക്ക് വിലക്ക്
dot image

ഒമാനിൽ പന്ത്രണ്ട് ഇനം പഫർ മത്സ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി ഭക്ഷ്യസുരക്ഷ ​ഗുണനിലവാര കേന്ദ്രം. ചിലയിനം പഫർ മത്സ്യങ്ങളിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ആരോത്രോൺ ഹിസ്പിഡസ്, ആരോത്രോൺ നി​ഗ്രോപങ്ക്ടാറ്റസ്, കാന്തി​ഗാസ്റ്റർ വാലന്റിനി, ആരോത്രോൺ ഇമ്മാകുലേറ്റസ്, ചെലോനോഡോൺ പടോക, ഡയഡോൺ ലിറ്റുറോസസ്, ആരോ​ത്രോൺ, ല​ഗോസെഫലസ് ലുനാറിസ്, ഡയോഡോൺ ഹെെസ്ട്രിക്സ്, ആരോത്രോൺ മെലീ​ഗ്രിസ്, ല​ഗോഫലസ് സ്കെറാറ്റസ്, ഡയഡോൺ ഹോളോകാന്തസ് എന്നീ പന്ത്രണ്ട് ഇനം പഫർ മത്സ്യങ്ങളുടെ വ്യാപാരം, ഉപഭോ​ഗം എന്നിവയാണ് നിരോധിക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതിരിക്കുന്നത്. .

ഈ മത്സ്യയിനങ്ങളിൽ ടെട്രോഡോക്സിൻ എന്ന വിഷം അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്നും ഇവ മനുഷ്യന്റെ നാഡീവ്യവസ്ഥയെ ​ഗുരുതരമായി ബാധിക്കാനും സാധ്യതയുള്ളതിനെയും തുടർന്നാണ് നടപടിയെന്ന് കേന്ദ്രം അറിയിച്ചു. ഇവ പാകം ചെയ്യുകയോ തണുപ്പിച്ച് സൂക്ഷിക്കുകയോ ചെയ്താൽ ഇവയിലെ വിഷാംശം ഇല്ലാതാകുമെന്ന് ഉറപ്പില്ലെന്നും അധികൃതർ പറഞ്ഞു.

വിഷം മരണത്തിനുവരെ കാരണമായേക്കാമെന്നും അധികൃതർ കൂട്ടിച്ചേർത്തു. സുരക്ഷിതമായ ഇടങ്ങളിൽ നിന്നുമാത്രം മത്സ്യം വാങ്ങിക്കണമെന്നും സംശയമുള്ള പഫർ മത്സ്യങ്ങൾ ഭക്ഷിക്കരുതെന്നും മുന്നറിയിപ്പ് നൽകുകയും ചെയ്തു. കൂടാതെ അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദേശം നൽകി.

Content Highlight: Oman has prohibited the sale, trade and consumption of 12 species of puffer fish, warning that they may contain the highly toxic tetrodotoxin, which cannot be removed through cooking or freezing.

dot image
To advertise here,contact us
dot image