

ദുബായില്‍ കാല്‍നട യാത്രക്കാരനെ ഇടിച്ച് വീഴ്ത്തി നിര്‍ത്താതെ പോയ യുവാവിന് പിഴ ചുമത്തി കോടതി. 5000 ദിര്‍ഹമാണ് ദുബായ് ട്രാഫിക് കോടതി ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കാല്‍ നടയാത്രക്കാര്‍ക്ക് ക്രോസിങ്ങിനായി അനുവദിക്കപ്പെട്ട സ്ഥലത്ത് നില്‍ക്കവേയാണ് അദ്ദേഹത്തെ യുവാവ് ഇടിച്ച് വീഴ്ത്തിയത്. യുവാവിന് ലൈസന്‍സ് ഇല്ലാത്തതിനാല്‍ വാഹന ഉടമയ്ക്കും കോടതി പിഴ ചുമത്തിയിട്ടുണ്ട്.
അല്‍ റഫ്ഫാ ഏരിയയിലാണ് അപകടം നടന്നത്. റോഡില്‍ യുവാവ് വാഹനത്തിന്റെ വേഗത കുറച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. റോഡ് ക്രോസ് ചെയ്യവേ ഇയാള്‍ കാല്‍നടയാത്രക്കാരനെ ഇടിച്ച് പരിക്കേല്‍പ്പിച്ചെന്നും തുടര്‍ന്ന് വാഹനം നിര്‍ത്തി അയാളെ പരിപാലിക്കാനോ ആംബുലന്‍സ് വിളിക്കാനോ ശ്രമിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. വാഹനം ഇടിച്ചത് മാത്രമല്ല യുവാവ് ചെയ്ത കുറ്റമെന്ന് കോടതി വ്യക്തമാക്കി.
സാധുവായ ലൈസന്‍സില്ലാതെ വാഹനം ഓടിച്ചു, കാല്‍നടയാത്രക്കാരുടെ ക്രോസിങ്ങില്‍ കാര്യമായ ശ്രദ്ധ ചെലുത്താനോ വേഗത കുറയ്ക്കാനോ ശ്രമിച്ചില്ല, ഒരാള്‍ക്ക് പരിക്കേറ്റിട്ടും ആ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു എന്നിവയും യുവാവിന്റെ കുറ്റമായി കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തില്‍ യുവാവ് തന്റെ കുറ്റം സമ്മതിച്ചിട്ടുമുണ്ട്. വാഹനമിടിച്ചതിന് 3000 ദിര്‍ഹവും ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് 2000 ദിര്‍ഹവുമാണ് കോടതി പിഴ ചുമത്തിയിരിക്കുന്നത്.
യുഎഇ ലൈസന്‍സിങ് അതോറിറ്റി നല്‍കാത്ത സാധുവായ ലൈസന്‍സ് ഇല്ലെന്ന് അറിഞ്ഞിട്ടും പ്രതിക്ക് വാഹനം കൈമാറിയതിനാണ് വാഹന ഉടമയ്‌ക്കെതിരെ പിഴ ചുമത്തിയിരിക്കുന്നത്. ലൈസന്‍സില്ലാതെ വാഹനമോടിച്ചുള്ള കുറ്റത്തില്‍ ഈ ഉടമയും പങ്കാളിയാണെന്നാണ് കോടതിയുടെ വിലയിരുത്തല്‍. ഉടമയ്ക്ക് 1000 ദിര്‍ഹവമാണ് കോടതി ചുമത്തിയ പിഴ.
Content Highlights: A Dubai court has imposed a fine on a young man who struck a pedestrian and drove away without stopping