പഠന മികവിന് വിദ്യാർത്ഥികൾക്ക് ആദരം; അബുദാബിയിലെ ബസുകളിൽ ഒരു വർഷത്തേക്ക് സൗജന്യമായി യാത്ര ചെയ്യാം!

സാധാരണയായി അഞ്ച് ദിർഹം നൽകി ഐഡി കാർഡും ആവശ്യമായ രേഖകളും സമർപ്പിച്ച് സ്വന്തമാക്കേണ്ട സ്റ്റുഡന്റ് കാർഡാണ് യോഗ്യരായ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുന്നത്.

പഠന മികവിന് വിദ്യാർത്ഥികൾക്ക് ആദരം; അബുദാബിയിലെ ബസുകളിൽ ഒരു വർഷത്തേക്ക് സൗജന്യമായി യാത്ര ചെയ്യാം!
dot image

അബുദാബിയിലെ പൊതുഗതാഗത ബസുകളിൽ യാത്ര ചെയ്യുന്നതിനായി ഉപയോഗിക്കുന്ന 'ഹാഫിലത്ത്' (Hafilat) സ്മാർട്ട് കാർഡുകൾ മികച്ച വിജയം കൈവരിച്ച പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുമെന്ന് അബുദാബി മൊബിലിറ്റി പ്രഖ്യാപിച്ചു. 2025–2026 അധ്യയന വർഷത്തിൽ 95 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടി വിജയിച്ച ഹൈസ്കൂൾ വിദ്യാർത്ഥികൾക്കാണ് ഒരു വർഷത്തേക്ക് ഈ ആനുകൂല്യം ലഭിക്കുക. തടസ്സമില്ലാത്ത യാത്രാസൗകര്യത്തിന് പുറമെ, പ്രത്യേക കൗണ്ടറുകൾ വഴി വേഗത്തിലുള്ള സേവനങ്ങളും ഇവർക്കായി സജ്ജമാക്കിയിട്ടുണ്ട്.

അബുദാബിയിലെ നഗരപരിധിയിലുള്ള ബസുകളിലും, വിവിധ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്റർസിറ്റി ബസുകളിലും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് ഹാഫിലത്ത് കാർഡുകൾ. ഓരോ യാത്രയ്ക്കും പ്രത്യേകം ടിക്കറ്റുകൾ എടുക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കി യാത്ര എളുപ്പമാക്കാൻ ഈ കാർഡ് സഹായിക്കുന്നു. സാധാരണയായി അഞ്ച് ദിർഹം നൽകി ഐഡി കാർഡും ആവശ്യമായ രേഖകളും സമർപ്പിച്ച് സ്വന്തമാക്കേണ്ട സ്റ്റുഡന്റ് കാർഡാണ് യോഗ്യരായ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുന്നത്.

നിലവിൽ നാല് തരം ഹാഫിലത്ത് കാർഡുകളാണ് പ്രാബല്യത്തിലുള്ളത്. വിനോദസഞ്ചാരികൾക്കും അപൂർവ്വമായി യാത്ര ചെയ്യുന്നവർക്കും രജിസ്ട്രേഷൻ ഇല്ലാതെ 10 ദിർഹം നൽകി വാങ്ങാവുന്ന 'അനോണിമസ്' കാർഡാണ് ഇതിലൊന്ന്. സ്ഥിരം യാത്രക്കാർക്കായി എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്ന 10 ദിർഹത്തിന്റെ 'പേഴ്സണലൈസ്ഡ്' കാർഡും ലഭ്യമാണ്. മുതിർന്ന യുഎഇ പൗരന്മാർക്കായി സൗജന്യമായി നൽകുന്ന 'സീനിയർ സിറ്റിസൺ' കാർഡാണ് നാലാമത്തേത്.

കാർഡുകൾ സ്വന്തമാക്കിയ ശേഷം നിശ്ചിത തുക ആദ്യമായി റീച്ചാർജ് ചെയ്താണ് ഇവ ഉപയോഗിച്ചു തുടങ്ങേണ്ടത്. കാർഡിലുള്ള ബാലൻസ് തുക ഉപയോഗിച്ച് ഓരോ യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് നൽകാനോ, അല്ലെങ്കിൽ വാർഷിക, മാസ, പ്രതിവാര യാത്രാ പാസുകൾ വാങ്ങാനോ സാധിക്കും. പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്കുള്ള അംഗീകാരം കൂടിയാണ് അബുദാബി സർക്കാരിന്റെ ഈ പുതിയ തീരുമാനം.

Content Highlights: Students in Abu Dhabi are being recognised for academic excellence with a special reward that allows eligible students to travel on buses across the emirate free of charge for one year.

dot image
To advertise here,contact us
dot image