

യുഎഇയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. യുഎഇയിലെ അജ്മാനില്‍ താമസസ്ഥലത്ത് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കാസർകോട് ഉദുമ സ്വദേശി പടിഞ്ഞാര്‍ തച്ചരക്കുന്ന് ബഷീര്‍ (50) ആണ് മരിച്ചത്. ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന ജോലിയാണ് ബഷീര്‍ ചെയ്തിരുന്നത്. പതിവുപോലെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് അപ്രതീക്ഷിതമായി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് ദുരന്തം സംഭവിച്ചത്.
അജ്മാന്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി. പരേതനായ അബ്ദുല്ല പള്ളത്തിന്റെയും സൈനബയുടെയും മകനാണ് ബഷീര്‍. ഖൈറുന്നിസയാണ് ഭാര്യ. ഷാനിഫര്‍, ബുഷ്‌റ, ബുഷ്താന എന്നിവര്‍ മക്കള്‍. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.
Content Highlight: A native of Kasaragod residing in the UAE has passed away following a cooking gas cylinder-related incident, leaving family, friends, and the expatriate community in deep sorrow.