ഹരിവരാസനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ പമ്പയില്‍ ആരംഭിച്ചു

രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡോ അമ്പാടി ആണ്

ഹരിവരാസനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ പമ്പയില്‍ ആരംഭിച്ചു
dot image

സൈജു കുറുപ്പ് നായകനായി, യോഗി ബാബു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹരിവരാസനംസിനിമയുടെ അടുത്ത ഷെഡ്യൂള്‍ പമ്പയില്‍ ആരംഭിച്ചു.നിലക്കല്‍, പമ്പ, ത്രിവേണി തുടങ്ങിയ സ്ഥലങ്ങളില്‍ ആണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍, വിനായക അജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡോ അമ്പാടി ആണ്.

ചിത്രീകരണാനുമതി വൈകിയതിനെ തുടര്‍ന്ന്, നിര്‍മ്മാതാവ് അജിത് വിനായക ഹൈകോടതി ദേവസ്വം ബഞ്ചിനെ സമീപിച്ചതിനെ തുടര്‍ന്നാണ് അനുമതി ലഭിച്ചത്. സിനിമയുടെ തിരക്കഥ ഉള്‍പ്പെടെ സമര്‍പ്പിച്ചതിന് ശേഷം ആണ് ദേവസ്വം ബോര്‍ഡ് ചിത്രീകരണാനുമതി നല്‍കിയത്. വനം വകുപ്പിന്റെ അനുമതിയും ചിത്രീകരണത്തിന് ലഭിച്ചിട്ടുണ്ട്.

സിനിമയുടെ ചിത്രീകരണത്തിനായി ശബരിമല സന്നിധാനത്തിന്റെയും പതിനെട്ടാം പടിയുടെയും പട കൂറ്റന്‍ സെറ്റ്ആണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നിര്‍മിച്ചത്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഒരുക്കിയ സെറ്റ് കാണാന്‍ നിരവധി വ്യക്തികള്‍ ആണ് തലസ്ഥാനത്ത് എത്തിയിരുന്നത്.

മാളികപ്പുറത്തിനു ശേഷം രഞ്ജിന്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ പ്രോജക്റ്റ് ഡിസൈനര്‍: ആര്‍. ജയചന്ദ്രന്‍, ഡി.ഒ.പി: സജാദ് കാക്കു, എഡിറ്റര്‍: അജീഷ് ഇടമണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശശി പൊതുവാള്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: രാഖില്‍, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പാര്‍ഥന്‍. സി, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, അസോസിയേറ്റ് ഡയറക്റ്റര്‍: നിധീഷ്, സ്റ്റില്‍സ്: ജെഫിന്‍ ബിജോയ്, ഡിസൈന്‍: ഇല്ലുമിനാര്‍ട്ടിസ്റ്റ്, പി.ആര്‍.ഓ : പ്രതീഷ് ശേഖര്‍.

Content Highlights: The new schedule of the film Harivarasanam has commenced at Pamba. Directed by Rajesh Nair, the film features a screenplay penned by Dr. Ambadi.

dot image
To advertise here,contact us
dot image