നാദാപുരത്ത് മൊബൈല്‍ ഫോണ്‍ കടയില്‍ വന്‍ മോഷണം; കവർന്നത് ഒരു കോടി വില വരുന്ന 92 ഐഫോണുകള്‍

ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്

നാദാപുരത്ത് മൊബൈല്‍ ഫോണ്‍ കടയില്‍ വന്‍ മോഷണം; കവർന്നത് ഒരു കോടി വില വരുന്ന 92 ഐഫോണുകള്‍
dot image

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് മൊബൈല്‍ ഫോണ്‍ കടയില്‍ വന്‍ കവര്‍ച്ച. കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ ഒരു കോടി രൂപ വില വരുന്ന 92 ഐഫോണുകളാണ് കവര്‍ന്നത്. വില്യാപ്പള്ളി സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ള Apple pro mobile കടയിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് കട പൂട്ടിയത്. ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

ഓണം സെയിലിനായി കടയിലെത്തിച്ച ഫോണുകളാണ് മോഷ്ടിക്കപ്പെട്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാദാപുരം പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡ് അംഗങ്ങളും കടയില്‍ പരിശോധന നടത്തി. മോഷ്ടാക്കളുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. മോട്ടോര്‍ ബൈക്കില്‍ രണ്ട് പേര്‍ കടയുടെ പരിസരത്ത് കറങ്ങിനടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതേസമയം കടയില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ല. കടയുടെ സിസിടിവി ക്യാമറകള്‍ തിരിച്ചുവച്ച നിലയിലാണ്.

Content Highlights: A major theft was reported at a mobile phone shop in Nadapuram, where 92 iPhones worth around Rs 1 crore were stolen. The incident involved a significant loss to the shop, with the stolen devices comprising the reported inventory.

dot image
To advertise here,contact us
dot image