യുഎഇയിലെ ആഴ്ചതോറുമുള്ള ലക്കി ഡേ ഡ്രോ ലോട്ടറി ഫലം പ്രഖ്യാപിച്ചു

മൂന്ന് പേര്‍ക്ക് 50,000 ദിര്‍ഹം വീതവും വിവിധ വിഭാഗങ്ങളിലായി അയിരക്കണക്കിന് പേര്‍ക്ക് സമ്മാനങ്ങളും ലഭിച്ചു

യുഎഇയിലെ ആഴ്ചതോറുമുള്ള ലക്കി ഡേ ഡ്രോ ലോട്ടറി ഫലം പ്രഖ്യാപിച്ചു
dot image

യുഎഇയിലെ അഴ്ചതോറുമുള്ള ലക്കി ഡേ ഡ്രോ ലോട്ടറി ഫലം ശനിയാഴ്ച പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി അയിരക്കണക്കിന് പേര്‍ക്ക് സമ്മാനങ്ങള്‍ ലഭിച്ചു. മൂന്ന് പേര്‍ക്ക് 50,000 ദിര്‍ഹം വീതവും സമ്മാനം ലഭിച്ചു. 260822 നമ്പര്‍ നറുക്കെടുപ്പില്‍ 2,4,9,19,20,26 സംഖ്യകളായിരുന്നു വിജയികള്‍. ഇതില്‍ 9 ആയിരുന്നു ലക്കി നമ്പര്‍. ആറ് പ്രധാന നമ്പറുകളില്‍ അഞ്ചെണ്ണവും ലക്കി നമ്പറും കൃത്യമായി ശരിയായ ഒരാള്‍ക്ക് മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം സമ്മാനമായി ലഭിച്ചു. നാലാം സമ്മാന വിഭാഗത്തില്‍ 64 പേര്‍ക്ക് 1000 ദിര്‍ഹം വീതവും അഞ്ചാം സമ്മാന വിഭാഗത്തില്‍ 7604 പേര്‍ക്ക് 100 ദിര്‍ഹം വീതവും സമ്മാനമായി ലഭിച്ചു.


അതേസമയം, ലക്കി ചാന്‍സ് റാഫിള്‍ നറുക്കെടുപ്പിലൂടെ മൂന്ന് പേര്‍ക്ക് 50,000 ദിര്‍ഹം വീതവും സമ്മാനമായി ലഭിച്ചു. DH8418406, AW2182053, CY7522178 എന്നിവയാണ് സമ്മാനങ്ങള്‍ ലഭിച്ച നമ്പറുകള്‍. ആറ് പ്രധാന നമ്പറുകളും കൃത്യമായി ശരിയാകുന്നവര്‍ക്ക് 5 മില്യണ്‍ രണ്ടാം സമ്മാനമായി നേടാനും സാധിക്കും. അഞ്ച് പ്രധാന നമ്പറുകളും ലക്കി നമ്പറും ശരിയാകുന്നവര്‍ക്ക് 100,000 ദിര്‍ഹം സമ്മാനമായും ലഭിക്കും.

Also Read:

ഓരോ നറുക്കെടുപ്പിലും മൂന്ന് ലക്കി ചാന്‍സ് വിജയികള്‍ക്ക് 50,000 ദിര്‍ഹം വീതവുമാണ് സമ്മാനമായി ലഭിക്കുന്നത്. യുഎഇ ലോട്ടറി ജനറല്‍ കൊമേഴ്ഷ്യല്‍ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആര്‍എ) നിയന്ത്രണത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഉത്തരവാദിത്തത്തോടെയുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് ലോട്ടറി സംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

Content Highlight: The UAE Lottery has announced the latest Lucky Day draw results, with thousands of participants winning prizes and three winners receiving AED 50,000 each.

dot image
To advertise here,contact us
dot image