പ്രവാസികൾക്ക് തണലായി "ആശ്രയം ബഹ്‌റൈൻ"; പ്രഥമ ജനറൽ ബോഡിയും തിരഞ്ഞെടുപ്പും പൂർത്തിയായി

പ്രവാസലോകത്ത് സ്നേഹവും കാരുണ്യവും പങ്കുവെച്ച് ഒരൊറ്റ കുടുംബമായി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും സംഘടനയുടെ ഭാവി പ്രവർത്തനങ്ങളും വിശദീകരിച്ച് അനീഷ് ആലപ്പുഴ സംസാരിച്ചു.

പ്രവാസികൾക്ക് തണലായി "ആശ്രയം ബഹ്‌റൈൻ"; പ്രഥമ ജനറൽ ബോഡിയും തിരഞ്ഞെടുപ്പും പൂർത്തിയായി
dot image

ബഹ്‌റൈനിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ "ആശ്രയം ബഹ്‌റൈൻ" പ്രഥമ ജനറൽ ബോഡി യോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും സൽമാനിയ കലവറ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സംഘടനയുടെ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ് കൊറ്റാടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രക്ഷാധികാരി സയ്യിദ് ഹനീഫ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രവാസലോകത്ത് സ്നേഹവും കാരുണ്യവും പങ്കുവെച്ച് ഒരൊറ്റ കുടുംബമായി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും സംഘടനയുടെ ഭാവി പ്രവർത്തനങ്ങളും വിശദീകരിച്ച് അനീഷ് ആലപ്പുഴ സംസാരിച്ചു.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. സയ്യിദ് ഹനീഫ, നൗഷാദ് കണ്ണൂർ എന്നിവരാണ് സംഘടനയുടെ രക്ഷാധികാരികൾ. അഷ്‌റഫ് കൊറ്റാടത്ത് (പ്രസിഡന്റ്), രാജേഷ് മാവേലിക്കര (സെക്രട്ടറി), അജ്മൽ കായംകുളം (ട്രഷറർ), ഷാജി സെബാസ്റ്റ്യൻ, അലീന (വൈസ് പ്രസിഡന്റുമാർ), സുജേഷ് എണ്ണയ്ക്കാട്, ആതിര പ്രശാന്ത് (ജോയിന്റ് സെക്രട്ടറിമാർ), ജോബി മോൻ (മെമ്പർഷിപ്പ് കോഡിനേറ്റർ), അനീഷ് ആലപ്പുഴ (ചാരിറ്റി & നോർക്ക കോഓർഡിനേറ്റർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ഹൈദ്രോസ്, ഷിഹാബുദീൻ, മുസ്തഫ, അബ്ദുള്ള, ജാക്സൺ, മുതിരി, നീതു എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

Also Read:

സെക്രട്ടറി രാജേഷ് മാവേലിക്കര യോഗത്തിന് സ്വാഗതവും ട്രഷറർ അജ്മൽ കായംകുളം കൃതജ്ഞതയും രേഖപ്പെടുത്തി. പ്രവാസി മലയാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ഏവരുടെയും സഹകരണവും പിന്തുണയും അഭ്യർത്ഥിച്ചുകൊണ്ടാണ് പൊതുയോഗം സമാപിച്ചത്.

Content Highlights: Ashrayam Bahrain has successfully completed its first general body meeting and election. The organisation aims to provide support and assistance to expatriates while strengthening community activities in Bahrain.

dot image
To advertise here,contact us
dot image