അബുദാബി കസ്റ്റംസിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് മുന്നറയിപ്പുമായി അധികൃതർ

ഇത്തരം സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നും സംശയങ്ങളുള്ളവർ അബുദാബി കസ്റ്റംസുമായി ബന്ധപ്പെടണമെന്നും അധികൃതർ‌ അറിയിച്ചു.

അബുദാബി കസ്റ്റംസിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് മുന്നറയിപ്പുമായി അധികൃതർ
dot image

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും വ്യക്തിഗത വിവരങ്ങൾ ചോർത്തുന്ന സംഭവങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി അബുദാബി കസ്റ്റംസ്. അബുദാബി കസ്റ്റംസിന്റെ ഔദ്യോഗിക പ്രതിനിധികളെന്ന വ്യാജേനെ തട്ടിപ്പുകാർ ഇമെയിലുകളും സന്ദേശങ്ങളും അയക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ മുന്നറിയിപ്പുമായി രം​ഗത്തെത്തിയത്. ഇത്തരം സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നും സംശയങ്ങളുള്ളവർ അബുദാബി കസ്റ്റംസുമായി ബന്ധപ്പെടണമെന്നും അധികൃതർ‌ അറിയിച്ചു.

അബുദാബി കസ്റ്റംസിന്റെ ഔദ്യോഗിക പ്രതിനിധികളെന്ന വ്യാജേന തട്ടിപ്പുകാർ ഇമെയിലുകളും സന്ദേശങ്ങളും അയക്കുകയാണ്. വാഗ്ദാനങ്ങളിലോ മുന്നറിയിപ്പുകളിലോ വീണ് സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ സ്വകാര്യ വിവരങ്ങൾ കൈമാറാനോ പാടില്ലെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്, വ്യക്തിഗത വിവരങ്ങൾ നൽകരുത്, പണം നൽകുന്നതിന് മുൻപ് സന്ദേശത്തിന്റെ ഉറവിടം പരിശോധിക്കുക, സംശയകരമായ സന്ദേശങ്ങളെ പൂർണ്ണമായും അവഗണിക്കുക എന്നിവയാണ് കസ്റ്റംസ് നൽകുന്ന പ്രധാന സുരക്ഷാ നിർദ്ദേശങ്ങൾ.

Also Read:

യൂഎഇയിൽ ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനായി സുരക്ഷാ ഏജൻസികൾ കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. ദുബായ് പൊലീസ് കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ മാത്രം ഇത്തരത്തിൽ തട്ടിപ്പുകൾക്ക് ഉപയോഗിച്ച 103 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ റദ്ദാക്കിയിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ക്രൈം-ഡാറ്റാ അനലിറ്റിക്സും ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ മുൻകൂട്ടി കണ്ടെത്തി തടയാനുള്ള സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും പൊതുജനങ്ങൾ എപ്പോഴും ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നു.

Content Highlights: Abu Dhabi Customs has issued a warning about online scams involving fake messages sent in its name. Authorities advised residents not to respond to suspicious links or share personal information to avoid falling victim to fraud.

dot image
To advertise here,contact us
dot image