

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അബുദാബി ബിഗ് ടിക്കറ്റ് വിജയം സ്വന്തമായതിൽ അത്ഭുതപ്പെട്ട് ഫിലിപ്പൈൻസ് സ്വദേശി. 15 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ദുബായിൽ പ്രവാസിയായ റെയ്നാൾഡോ ഹെർബോസോയ്ക്ക് ബിഗ് ടിക്കറ്റ് വിജയം സ്വന്തമായത്. ഒടുവിൽ ഭാഗ്യദേവത കനിഞ്ഞപ്പോൾ 20 ദശലക്ഷം ദിർഹത്തിന്റെ (ഏകദേശം 45 കോടിയിലധികം ഇന്ത്യൻ രൂപ) വൻതുക സ്വന്തമാക്കാൻ റെയ്നാൾഡോയ്ക്ക് കഴിഞ്ഞു.
ജൂലൈ മാസത്തെ ഗ്രാന്റ് പ്രൈസ് നറുക്കെടുപ്പിലാണ് ഫിലിപ്പൈൻസ് സ്വദേശിയായ റെയ്നാൾഡോ ഹെർബോസോയ്ക്ക് ബിഗ് ടിക്കറ്റ് വിജയം സ്വന്തമായത്. പിന്നാലെ ബിഗ് ടിക്കറ്റ് അവതാരകരായ റിച്ചാർഡും ബുഷ്റയും ചേർന്ന് ഫോണിൽ വിളിച്ച് റെയ്നാൾഡോയെ ഈ സന്തോഷവാർത്ത അറിയിച്ചു.
ബിഗ് ടിക്കറ്റ് മെഗാ സമ്മാനം നേടിയെന്ന സന്തോഷ വാർത്താ വിശ്വസിക്കാനാകാതെ വൈകാരികമായാണ് റെയ്നാൾഡോ പ്രതികരിച്ചത്. "ഞാൻ ശരിക്കും ജയിച്ചോ?" എന്നായിരുന്നു അമ്പരപ്പോടെ അദ്ദേഹത്തിന്റെ ആദ്യ ചോദ്യം. കഴിഞ്ഞ 15 വർഷമായി മുടങ്ങാതെ താൻ ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്നും നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച ഈ അപൂർവ്വ ഭാഗ്യത്തിൽ ഏറെ സന്തോഷമുണ്ടെന്നും റെയ്നാൾഡോ വ്യക്തമാക്കി.
Content Highlights: A Philippines national was left amazed after winning the Big Ticket prize. The winner expressed surprise and disbelief over the unexpected fortune, asking whether the win was real.