ദുബായ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഇനി മിന്നൽ വേഗത്തിൽ; സ്മാർട്ട് ഗേറ്റ് സേവനം വിപുലീകരിച്ചു

പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറുകളിലെ അനാവശ്യമായ നീണ്ട ക്യൂ ഒഴിവാക്കാനും യാത്രക്കാരുടെ സമയം ലാഭിക്കാനും ഇമിഗ്രേഷൻ നടപടികൾ തടസ്സമില്ലാതെ പൂർത്തിയാക്കാനും ഇത് സഹായിക്കും.

ദുബായ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഇനി മിന്നൽ വേഗത്തിൽ; സ്മാർട്ട് ഗേറ്റ് സേവനം വിപുലീകരിച്ചു
dot image

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ നടപടികൾ കൂടുതൽ എളുപ്പവും വേഗത്തിലുമാക്കാൻ പുതിയ ഡിജിറ്റൽ സംവിധാനം പ്രഖ്യാപിച്ചു. ദുബായ് എയർപോർട്ട്സും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻ്റ് ഫോറിനേഴ്സ് അഫയേഴ്സും സംയുക്തമായാണ് 'സ്മാർട്ട് ഗേറ്റ്സ് എലിജിബിലിറ്റി പ്രീ-ചെക്ക്' എന്ന ഈ ആധുനിക സേവനം ആരംഭിച്ചത്.

ഈ സംവിധാനത്തിലൂടെ യാത്രക്കാർക്ക് ഇമിഗ്രേഷൻ കൗണ്ടറുകളിൽ എത്തുന്നതിന് മുമ്പ് തന്നെ, ബയോമെട്രിക് സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാൻ തങ്ങൾക്ക് അർഹതയുണ്ടോ എന്ന് സ്വയം പരിശോധിച്ച് ഉറപ്പുവരുത്താൻ സാധിക്കും. പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറുകളിലെ അനാവശ്യമായ നീണ്ട ക്യൂ ഒഴിവാക്കാനും യാത്രക്കാരുടെ സമയം ലാഭിക്കാനും ഇമിഗ്രേഷൻ നടപടികൾ തടസ്സമില്ലാതെ പൂർത്തിയാക്കാനും ഇത് സഹായിക്കും.

എയർപോർട്ടിൻ്റെ തത്സമയ ഫ്ലൈറ്റ് വിവര പ്ലാറ്റ്‌ഫോമായ 'പോക്കറ്റ് ഫ്ലൈറ്റ്‌സ്' വഴിയോ, ടെർമിനലുകളിലും ഗേറ്റുകളിലും പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ക്യൂആർ കോഡുകൾ സ്കാൻ ചെയ്തോ യാത്രക്കാർക്ക് തങ്ങളുടെ യോഗ്യത പരിശോധിക്കാവുന്നതാണ്. ബയോമെട്രിക് പാസ്‌പോർട്ടുള്ള യുഎഇ നിവാസികൾക്കും ജിസിസി പൗരന്മാർക്കും വിസ ഓൺ അറൈവൽ ആനുകൂല്യമുള്ള സന്ദർശകർക്കും ഈ സ്മാർട്ട് ഗേറ്റ് സേവനം പ്രയോജനപ്പെടുത്താം.

Content Highlights: Dubai International Airport has expanded its Smart Gate facilities to speed up immigration clearance. The move is expected to reduce waiting times and provide a smoother travel experience for eligible passengers.

dot image
To advertise here,contact us
dot image