ഫോണിന്റെ സ്‌റ്റോറേജ് ഫുള്‍ ആണോ? ; ഒന്നും ഡിലീറ്റ് ചെയ്യാതെ പ്രശ്‌നം പരിഹരിക്കാം

ഫോട്ടോയും വീഡിയോയും ഒന്നും സൂക്ഷിക്കാന്‍ ഫോണില്‍ സ്‌പേസ് ഇല്ലേ?

ഫോണിന്റെ സ്‌റ്റോറേജ് ഫുള്‍ ആണോ? ; ഒന്നും ഡിലീറ്റ് ചെയ്യാതെ പ്രശ്‌നം പരിഹരിക്കാം
dot image

മിക്കവാറും ഫോണില്‍ വരുന്ന അലേര്‍ട്ടാണ് 'സ്റ്റോറേജ് ഫുള്‍ അലേര്‍ട്ട്'. സ്റ്റോറേജ് ഫുള്‍ ആണല്ലോ എന്ത് ഡിലീറ്റ് ചെയ്യണം, എല്ലാം ആവശ്യമുള്ള കാര്യങ്ങള്‍ തന്നെ ആണല്ലോ എന്നാലോചിച്ച് ആശയക്കുഴപ്പത്തിലിരിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഒരു ആപ്പും അതിലുള്ള ഒരു ഡാറ്റയും ഡിലീറ്റ് ചെയ്യാതെതന്നെ സ്റ്റോറേജ് ഫുള്‍ അലേര്‍ട്ട് എങ്ങനെ കൈകാര്യം ചെയ്യാമെന്ന് നോക്കാം.

ഫോണില്‍ ധാരാളം ആപ്പുകള്‍ ഉണ്ടാവും. അപൂര്‍വമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ എങ്കിലും അത് നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ ആഗ്രഹമില്ലെങ്കില്‍ 'ആര്‍ക്കൈവ് ഫീച്ചര്‍' ഉപയോഗിക്കാവുന്നതാണ്. ഈ ഫീച്ചര്‍ ഫോണില്‍നിന്ന് ആപ്പ് നീക്കം ചെയ്യുന്നുവെങ്കിലും അതിലെ ഡാറ്റയും വിവരങ്ങളും സുരക്ഷിതമായി വയ്ക്കുകയും ആവശ്യമുള്ളപ്പോഴെല്ലാം വീണ്ടും ഡൗണ്‍ലോഡ് ചെയ്ത് പഴയ ഡാറ്റ പുനസ്ഥാപിക്കാന്‍ സാധിക്കുകയും ചെയ്യും.

 phone's storage becoming full

Also Read:

എങ്ങനെയാണ് ആര്‍ക്കൈവ് ഫീച്ചര്‍ ഉപയോഗിക്കുന്നത്

ഈ ഫീച്ചര്‍ സജീവമാക്കാനായി ഗൂഗിള്‍ പ്ലേസ്റ്റോര്‍ തുറന്ന് വലതുവശത്തുള്ള പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക. പിന്നീട് settings പോയി general എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അത് തുറന്ന ശേഷം ഓട്ടോമാറ്റിക് ആര്‍ക്കൈവ് ആപ്പുകള്‍ ഓണാക്കാവുന്നതാണ്. പിന്നീട് എപ്പോഴൊക്കെ ഫോണിന്റെ സ്റ്റോറേജ് കുറയാന്‍ തുടങ്ങിയാലും വളരെക്കാലമായി ഉപയോഗിക്കാത്ത ആപ്പുകള്‍ ഫോണ്‍ ഓട്ടോമാറ്റിക്കായി ആര്‍ക്കൈവ് ചെയ്തുകൊണ്ടിരിക്കും. ഇത് കൂടുതല്‍ സ്‌റ്റോറേജ് സ്‌പേസ് നല്‍കും. ഒപ്പം ഡാറ്റകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കുകയും ചെയ്യും.

Cache Files ഇല്ലാതാക്കാം

ഫോണ്‍ സ്‌റ്റോറേജ് കുറയാനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് കാഷെ. ആപ്പുകള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി സംരക്ഷിക്കുന്ന ഫയലുകളാണ് ഇവ. കാലക്രമേണ ഈ ഫയലുകള്‍ ധാരാളം സ്റ്റോറേജ് എടുക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ കാഷെ ക്ലിയര്‍ ചെയ്യുന്നത് ഗുണം ചെയ്യും.

 phone's storage becoming full

Also Read:

എങ്ങനെ കാഷെ ക്ലിയര്‍ ചെയ്യാം

കാഷെ ക്ലിയര്‍ ചെയ്യാനായി ഫോണിന്റെ Settings എടുക്കുക. ആപ്പുകള്‍ തുറക്കുക. ഏത് ആപ്പിലാണോ കാഷെ ക്ലിയര്‍ ചെയ്യേണ്ടത് ആ ആപ്പ് തിരഞ്ഞെടുക്കുക. പിന്നീട് സ്റ്റോറേജിലേക്ക് പോയി കാഷെ ക്ലിയര്‍ എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ചില ഫോണുകളില്‍ ഒന്നിലധികം ആപ്പുകളുടെ കാഷെ ഒരേ സമയം ക്ലിയര്‍ ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. ഫോണില്‍ ഈ ഓപ്ഷന്‍ ഇല്ല എങ്കില്‍ ഒരു ക്ലീനര്‍ ആപ്പ് ഉപയോഗിക്കാവുന്നതാണ്.

 phone's storage becoming full

ഫോണിന്റെ സ്‌റ്റോറേജ് ഇടയ്ക്കിടെ നിറയുകയാണെങ്കില്‍

ഫോണിന്റെ സ്‌റ്റോറേജ് ഇടയ്ക്കിടെ നിറഞ്ഞു നില്‍ക്കുകയാണെങ്കില്‍ ആദ്യം കുറച്ച് ആപ്പുകള്‍ ആര്‍ക്കൈവ് ചെയ്യുക. ഇടയ്ക്കിടെ കാഷെ ക്ലിയര്‍ ചെയ്യുക. ഇത് ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്തും. പുതിയ ഫോട്ടോകള്‍, വീഡിയോകള്‍, പ്രധാനപ്പെട്ട ഫയലുകള്‍ എന്നിവയ്ക്കായി സ്ഥലം ശൂന്യമാക്കി തരുന്നു. ഡാറ്റകള്‍ നഷ്ടപ്പെടുകയുമില്ല. സുരക്ഷിതമായിരിക്കുകയും ചെയ്യും.

Content Highlights :How to handle a "storage full" alert without deleting any apps or data.

dot image
To advertise here,contact us
dot image