

ന്യൂഡല്‍ഹി: വ്‌ളോഗര്‍ ഒ കെ അനാഷ് എന്ന മുഹമ്മദ് അനസിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്. ഡല്‍ഹിയില്‍ പോയി പൊലീസുകാരെ ആക്രമിക്കണമെന്ന് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ഇതിലാണ് ഫറോക്ക് പൊലീസ് കേസെടുത്തത്. നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ പോലെ ഇന്ത്യയിലും ഭരണഘടന കത്തിക്കണമെന്നും പാര്‍ലമെന്റ് കത്തിക്കാനുള്ള അവസരം ആണിതെന്നുമടക്കം പ്രചരിപ്പിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു.
ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് നടപടി. വൈറല്‍ ആയതിന് പിന്നാലെ മുഹമ്മദ് അനസ് വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. ക്ഷമാപണം നടത്തിയുള്ള വീഡിയോയും ഇയാൾ പോസ്റ്റ് ചെയ്തിരുന്നു.
Content Highlights: Police have registered a case against vlogger O K Anash