അന്താരാഷ്ട്ര ക്രിക്കറ്റിൽ യുഎഇയ്ക്കായി കളിക്കണം, കഠിനാദ്ധ്വാനവുമായി ഷാർജയിലെ ഒരു കൂട്ടം തൊഴിലാളികൾ

20 വയസുകാരനായ ഹർഷ് ദേശായി യുഎഇ ക്രിക്കറ്റിന്റെ തന്നെ ഭാവി പ്രതീക്ഷകളാണ്. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ഹർഷ് ദേശായി ഇന്ത്യയിലെ എൻഐടി പ്രവേശനം ഉപേക്ഷിച്ച് ക്രിക്കറ്റ് കളിയിൽ തുടരുകയാണ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ യുഎഇയ്ക്കായി കളിക്കണം, കഠിനാദ്ധ്വാനവുമായി ഷാർജയിലെ ഒരു കൂട്ടം തൊഴിലാളികൾ
dot image

അന്താരാഷ്ട്ര ക്രിക്കറ്റിൽ യുഎഇയെ പ്രതിനിധീകരിക്കണമെന്ന വലിയ സ്വപ്നത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ് ഷാർജയിലെ ഒരു കൂട്ടം പ്രവാസി തൊഴിലാളികളും ഓഫീസ് ജീവനക്കാരും. വൻകിട ക്ലബുകളെ ഞെട്ടിച്ച് ആഭ്യന്തര ലീഗുകളിൽ മിന്നുന്ന വിജയങ്ങൾ നേടിയാണ് ഇവർ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.

ലേബർ ക്യാമ്പിലെ സൂപ്പർവൈസർമാർ, റിസപ്ഷനിസ്റ്റുകൾ, ഡ്രൈവർമാർ, ലോജിസ്റ്റിക്സ് കോർഡിനേറ്റർമാർ തുടങ്ങി സാധാരണ ജോലികൾ ചെയ്യുന്ന ഒരു കൂട്ടം തൊഴിലാളികൾ ഉൾപ്പെടുന്ന 'സർവ്ഹബ് ക്രിക്കറ്റ് ക്ലബ്' (Servhub Cricket Club) യുഎഇ ആഭ്യന്തര ക്രിക്കറ്റിൽ വൻ മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. പ്രവാസികളാണ് ഈ ടീമിലെ പ്രധാന താരങ്ങളെന്നതും പ്രത്യേകതയാണ്. 20-നും 40-നും ഇടയിൽ പ്രായമുള്ള താരങ്ങളാണ് ടീമിലുള്ളത്. ഇവരുടെ ടീം 50-ാമത് ബുഖാതിർ ലീഗിന്റെ സെമി ഫൈനലിൽ എത്തുകയും ഷാർജ സമ്മർ കപ്പിന്റെ നോക്കൗട്ട് റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

പകൽ സമയം ജോലി ചെയ്യുകയും ഒഴിവുസമയങ്ങളിൽ ഷാർജയിലെ മൈതാനങ്ങളിൽ കഠിനപരിശീലനം നടത്തുകയുമാണ് ഇവർ ചെയ്യുന്നത്. ദേശീയ ടീമിനായി കളിക്കുക എന്ന ഒരൊറ്റ ലക്ഷ്യവുമായി ഇവർ മുന്നോട്ട് നീങ്ങുന്നു. ‌മികച്ച താരങ്ങളുടെ സാന്നിധ്യമാണ് ടീമിന്റെ മറ്റൊരു പ്രത്യേകത. യുഎഇയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന സജിത് ഇഖ്ബാൽ ദേശീയ ടീമിന്റെ സെലക്ഷൻ ക്യാമ്പിൽ ഇടം നേടിയിട്ടുണ്ട്.

Also Read:

20 വയസുകാരനായ ഹർഷ് ദേശായി യുഎഇ ക്രിക്കറ്റിന്റെ തന്നെ ഭാവി പ്രതീക്ഷകളാണ്. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ഹർഷ് ദേശായി ഇന്ത്യയിലെ എൻഐടി പ്രവേശനം ഉപേക്ഷിച്ച് ക്രിക്കറ്റ് കളിയിൽ തുടരുകയാണ്. ഇന്ത്യയെ അണ്ടർ-19 തലത്തിൽ പ്രതിനിധീകരിച്ച അങ്കുഷ് വകോഡെയാണ് മറ്റൊരു താരം. പാകിസ്താനിൽ ആഭ്യന്തര ക്രിക്കറ്റ് കളിച്ച ഷബീർ അലി ഹസ്സൻ, പെഷാവറിൽ നിന്നുള്ള ഫാസ്റ്റ് ബോളർ നസീം, 36-കാരനായ മുഹമ്മദ് അൻവർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

കൊവിഡ് കാലത്താണ് എല്ലാത്തിന്റെയും തുടക്കം. 14,000-ത്തിലധികം തൊഴിലാളികളുടെ താമസം കൈകാര്യം ചെയ്യുന്ന 'സർവ്ഹബ്' എന്ന വർക്ക് ഫോഴ്സ് സൊല്യൂഷൻ കമ്പനിയാണ് 2020-ൽ ഈ സംരംഭത്തിന് തുടക്കമിടുന്നത്. "തൊഴിലാളികളും ഓഫീസ് ജീവനക്കാരും തമ്മിൽ നല്ലൊരു സൗഹൃദം വളർത്തിയെടുക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ പ്രാഥമിക ലക്ഷ്യം," ക്രിക്കറ്റായിരുന്നു തൊഴിലാളികൾ എല്ലാവരും ആഗ്രഹിച്ച കായിക ഇനം.

വർഷത്തിൽ ഒരിക്കൽ മാത്രം നടത്തിയിരുന്ന സൗഹൃദ മത്സരങ്ങൾ പിന്നീട് എല്ലാ മാസങ്ങളിലും നടന്നു. സൗഹൃദ മത്സരങ്ങൾ ഔദ്യോഗിക ടൂർണമെന്റുകൾക്ക് വഴിമാറി. 2025-ൽ കമ്പനിയിലെ തന്നെ മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് ബുഖാതിർ ലീഗിന്റെ സി-ഡിവിഷനിൽ മത്സരിക്കാനിറങ്ങി. കേവലം മാസങ്ങൾക്കുള്ളിൽ ഇവർ യുഎഇ ക്ലബ് ക്രിക്കറ്റിന്റെ ഏറ്റവും ഉയർന്ന തലമായ എ-ഡിവിഷനിലേക്ക് യോഗ്യത നേടി.

പകലും രാത്രിയും കഠിനാദ്ധ്വാനം തുടരുന്ന തൊഴിലാളികൾക്ക് ക്രിക്കറ്റും ജോലിയും ഒന്നിച്ചുകൊണ്ടുപോകാൻ കമ്പനിയുടെ വലിയ പിന്തുണയുണ്ട്. മത്സരങ്ങളുള്ള ദിവസങ്ങളിൽ നേരത്തെ പോകാനും അടുത്ത ദിവസം അൽപ്പം വൈകി ജോലിയിൽ പ്രവേശിക്കാനും മാനേജ്‌മെന്റ് അനുവാദം നൽകുന്നു. തങ്ങളുടെ താരങ്ങൾ ഓരോരുത്തരും യുഎഇ ദേശീയ ടീമിനായി കളിക്കണമെന്ന് കമ്പനി അധികൃതരും ആ​ഗ്രഹിക്കുന്നുണ്ട്.

Content Highlights: A group of workers in Sharjah is balancing demanding jobs with intensive cricket training, hoping to earn a place in the UAE national team. Their determination and commitment highlight the growing passion for cricket among expatriates in the Emirates.

dot image
To advertise here,contact us
dot image