'അവധിക്കാലമാണ്...കുട്ടികളെ വെള്ളക്കെട്ടുകളില്‍ ഇറക്കുമ്പോള്‍ സൂക്ഷിക്കണം'; മുന്നറിയിപ്പുമായി ഫുജൈറ പൊലീസ്

അവധിക്കാലത്ത് മാതാപിതാക്കള്‍ കുട്ടികളുമൊത്ത് ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും റിസോര്‍ട്ടുകളിലും പോകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

'അവധിക്കാലമാണ്...കുട്ടികളെ വെള്ളക്കെട്ടുകളില്‍ ഇറക്കുമ്പോള്‍ സൂക്ഷിക്കണം'; മുന്നറിയിപ്പുമായി ഫുജൈറ പൊലീസ്
dot image

വേനല്‍ക്കാല അവധി തുടങ്ങിയ സാഹചര്യത്തില്‍ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി ഫുജൈറ പൊലീസ്. കുട്ടികളെ വെള്ളക്കെട്ടുകള്‍ക്ക് അരികില്‍ നിന്നും സുരക്ഷിതരാക്കണമെന്ന് മാതാപിതാക്കള്‍ക്ക് ഫുജൈറ പൊലീസ് മുന്നറിയിപ്പ് നല്‍കി. അവധിക്കാലത്ത് മാതാപിതാക്കള്‍ കുട്ടികളുമൊത്ത് ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും റിസോര്‍ട്ടുകളിലും പോകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

മാധ്യമങ്ങള്‍, പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്‌മെന്റ് എന്നിവയുടെ സഹായത്തോടെ മസാഫി കോംപ്രഹന്‍സീവ് പൊലീസ് സ്റ്റേഷന്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. കളിക്കിടെ അശ്രദ്ധമൂലം കുട്ടികള്‍ അപകടത്തില്‍ പെടുന്നത് തടയാന്‍ വേണ്ടിയാണ് പൊലീസ് ഇത്തരത്തില്‍ ബോധവല്‍ക്കരണം നടത്താന്‍ തീരുമാനിച്ചത് എന്ന് ഫുജൈറ പൊലീസ് മേധാവി വ്യക്തമാക്കി.

വേനലവധിക്കാലത്ത് കുടുംബങ്ങള്‍ മിക്കപ്പോഴും ബീച്ചുകളിലും, സ്വിമ്മിംഗ് പൂളുകളിലും മറ്റും സമയം ചെലവഴിക്കാറുണ്ട്. ചിലപ്പോഴൊക്കെ കുട്ടികളെ വെള്ളത്തിനടുത്ത് ഒറ്റയ്ക്ക് വിടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് ചിലപ്പോഴൊക്കെ അപകടങ്ങള്‍ക്ക് വഴി മാറാറുണ്ട്. മാതാപിതാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടത്ര അവബോധം ഇല്ലാത്തതിനാല്‍ ആണ് ഇത്തരത്തില്‍ ബോധവല്‍ക്കണ പരിപാടികള്‍ സംഘടിപ്പിക്കുന്നത് എന്ന് ഫുജൈറ പൊലീസ് മേധാവി പറഞ്ഞു.

Also Read:


കുട്ടികളെ വെള്ളത്തില്‍ ഇറക്കുമ്പോള്‍ സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നും അപകട സാധ്യതയുള്ള ഇടങ്ങളില്‍ വെള്ളത്തില്‍ ഇറങ്ങരുതെന്നും നീന്തരുതെന്നും പൊലീസ് അറിയിച്ചു. കൂടാതെ യാത്രകളില്‍ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും പൊലിസ് ക്യാമ്പയിനില്‍ പറഞ്ഞു. അവധിക്കാല യാത്രകളില്‍ കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ പ്രതിരോധ സംസ്‌കാരം വളര്‍ത്തുക, സുരക്ഷ ഉറപ്പുവരുത്തുക, സന്തോഷകരമായ യാത്ര ഒരുക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് പൊലീസ് വ്യക്തമാക്കി

Content Highlight: Fujairah Police has urged parents to closely supervise children near beaches, swimming pools, and other water bodies to prevent drowning incidents

dot image
To advertise here,contact us
dot image