കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ നിലപാട് യാദൃശ്ചികമല്ല; സിപിഐഎമ്മില്‍ പുതിയ ചേരി?

ഡല്‍ഹിയിലെ കേന്ദ്രകമ്മിറ്റി യോഗത്തിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്

കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ നിലപാട് യാദൃശ്ചികമല്ല; സിപിഐഎമ്മില്‍ പുതിയ ചേരി?
dot image

തിരുവനന്തപുരം: സിപിഐഎമ്മില്‍ പുതിയചേരി രൂപം കൊള്ളുന്നു എന്ന വിലയിരുത്തലില്‍ ഒരു വിഭാഗം നേതാക്കള്‍. കണ്ണൂരിലെ മൂന്ന് കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ വിമര്‍ശനം യാദ്യശ്ചികമല്ലെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. കെ കെ രാഗേഷിനെതിരായ വിമര്‍ശനം പിണറായി വിജയന്‍ - എംവി ഗോവിന്ദന്‍ പക്ഷത്തിന് എതിരെയെന്നാണ് നിരീക്ഷണം. വിമര്‍ശനങ്ങള്‍ കേന്ദ്ര നേത്യത്വത്തിലെ ചിലരുടെ പിന്തുണയോടെ എന്നും നിഗമനമുണ്ട്. ഡല്‍ഹിയിലെ കേന്ദ്രകമ്മിറ്റി യോഗത്തിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്. അതേസമയം വിമര്‍ശനം തിരുത്തലിലെ സ്വാഭാവിക നടപടിയായി മാത്രം കണ്ടാല്‍ മതിയെന്നാണ് എതിര്‍പ്പ് ഉയര്‍ത്തിയവരുടെ പക്ഷം.

വിഴിഞ്ഞം വിദേശ നിക്ഷേപ വിവാദത്തില്‍ പാര്‍ട്ടിയുടെ പൊതു നിലപാടല്ല പല നോതാക്കള്‍ക്കും ഉള്ളതെന്നതാണ് പിണറായി വിജയനും എം വി ഗോവിന്ദനും എതിരെ പാളയത്തില്‍ തന്നെ പടയൊരുക്കമുണ്ടെന്ന വിലയിരുത്തല്‍ ശക്തമാക്കിയത്. ഇ പി ജയരാജന്‍ നേരത്തെ പൂര്‍ണ തോതില്‍ പാര്‍ട്ടി നയത്തില്‍ നിന്ന് വിഭിന്നമായ നിലപാട് സ്വീകരിച്ചിരുന്നു. പിന്നാലെ പല നേതാക്കളും പദ്ധതിയെ പൂര്‍ണമായി തള്ളാന്‍ തയ്യാറാകുന്നില്ല എന്നതാണ് കേന്ദ്ര കമ്മിറ്റി യോഗത്തിന് മുന്‍പുള്ള പല നേതാക്കളുടെയും പ്രതികരണങ്ങള്‍ വ്യക്തമാകുന്നത്. മൊത്തമായി പദ്ധതിയെ തള്ളിപ്പറഞ്ഞാല്‍ വിഴിഞ്ഞം പൂര്‍ണമായും യുഡിഎഫ് പദ്ധതിയായി വിലയിരുത്തപ്പെടുമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. വിഴിഞ്ഞം ഒരു വലിയ വികസന പദ്ധതിയായി എടുത്ത് കാട്ടുമ്പോള്‍ പാര്‍ട്ടി പുറംതിരിഞ്ഞു നിന്നാല്‍ ജനങ്ങളില്‍ തെറ്റ് ധാരണ ഉണ്ടാക്കും എന്നതാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ അടക്കം പല നേതാക്കളുടെയും നിഗമനം.

എന്നാല്‍ വിഴിഞ്ഞത്തെ പിണറായിയേയും എം വി ഗോവിന്ദനേയും അടിക്കാനുള്ള വടിയായി ചിലര്‍ കാണുന്നെന്നാണ് മറു വിഭാഗം വിലയിരുത്തുന്നത്. മൂന്ന് കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ് പാര്‍ട്ടി നിലപാടിനെതിരെ രംഗത്ത് വന്നത്. കെ കെ രാഗേഷിനെ തിരുത്തുന്നു എന്ന നിലയില്‍ കെ കെ ശൈലജയും പി കെ ശ്രീമതിയും വരുന്നിരുന്നു. പാര്‍ട്ടിയുടെ ആകെ നിലപാടിനെ തളളി ഇ പി ജയരാജനും രംഗത്ത് വന്നു. വിമതരോടുള്ള നിലപാടില്‍ പാര്‍ട്ടിയുടെ വര്‍ഗവഞ്ചക നയത്തിന് കല്ലുകടിയായി എം വി ജയരാജന്റെ നിലപാടും വന്നിരുന്നു. പിന്നാലെ പാര്‍ട്ടി സമ്മര്‍ദത്തിന് വഴങ്ങിയാണ് എം വി ജയരാജന്‍ നിലപാട് മയപ്പെടുത്തുന്നത്. ഇതൊന്നും യാദൃശ്ചികരമായി സംഭവിക്കുന്നതല്ല എന്നാണ് ഒരു വിഭാഗം നേതാക്കള്‍ വിലയിരുത്തുന്നത്. കൂടാതെ ഇത്തരം പാര്‍ട്ടി നിലപാടിന് വിരുദ്ധമായ സ്വരങ്ങള്‍ കണ്ണൂരില്‍ നിന്ന് തന്നെ ഉയര്‍ന്നു വരുന്നതിലും യാദൃശ്ചികത അവര്‍ കാണുന്നില്ല. കണ്ണൂരില്‍ നിന്ന് എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ന്നു തുടങ്ങിയാല്‍ മറ്റ് ജില്ലകളിലേക്കും ഇത് പടരാനുള്ള സാധ്യതയും നേതാക്കള്‍ കാരുതുന്നു.

ഒരു പക്ഷേ അടുത്ത മാസം നടക്കുന്ന വിശാലമായ സംസ്ഥാന സമ്മേളനത്തില്‍ ആഞ്ഞടിക്കുന്നതിന് മുന്‍പ് നിലമൊരുക്കുകയാണ് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ള ആളുകള്‍ എന്നാണ് അവരുടെ നിരീക്ഷണം. എം എ ബേബി അടക്കമുള്ളവരുടെ പിന്തുണ എതിര്‍ ശബ്ദമുയര്‍ത്തുന്നവര്‍ക്കുണ്ടെന്നുമാണ് നിഗമനം. ബ്രാഞ്ച് തലം മുതല്‍ നടന്ന ചര്‍ച്ചയില്‍ എം വി ഗോവിന്ദനേയും പിണറായി വിജയനേയും പേരെടുത്ത് വിമര്‍ശിച്ചിരുന്നെങ്കിലും സംസ്ഥാന കമ്മിറ്റി ക്രോഡീകരിച്ച റിപ്പോര്‍ട്ടില്‍ തെറ്റ് പറ്റി എന്നല്ലാതെ ആര്‍ക്ക് തെറ്റ് പറ്റി എന്ന് രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ തെറ്റ് പറ്റിയത് ആര്‍ക്കെന്ന് കണ്ടെത്തി തിരുത്തിയാലേ പാര്‍ട്ടി നിലനില്‍ക്കൂ എന്നതാണ് എതിര്‍ ശബ്ദമുയര്‍ത്തുന്ന നേതാക്കളുടെ വികാരമെന്നും പൊതുവില്‍ വിലയിരുത്തുന്നുണ്ട്.

Content Highlights: A section of CPI(M) leaders views the recent criticism involving three Central Committee members from Kannur as a sign of evolving internal political dynamics. The developments have triggered discussions over party leadership and are expected to feature in the upcoming Central Committee meeting in Delhi, while others maintain the criticism is part of the party's routine review process.

dot image
To advertise here,contact us
dot image