ടൂറിസം നിക്ഷേപകരെ പിന്തുണയ്ക്കാൻ ഷാർജ; ബിൽ പേയ്മെന്റുകളിലും ഫീസുകളിലും വൻ ഇളവുകൾ

ടൂറിസം സ്ഥാപനങ്ങൾക്ക് യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാൻ ഒരു മാസത്തെ അധിക സമയം ലഭിക്കും എന്നതാണ് പ്രധാന പ്രഖ്യാപനം.

ടൂറിസം നിക്ഷേപകരെ പിന്തുണയ്ക്കാൻ ഷാർജ; ബിൽ പേയ്മെന്റുകളിലും ഫീസുകളിലും വൻ ഇളവുകൾ
dot image

ഷാർജയിലെ ടൂറിസം മേഖലയ്ക്ക് വലിയ ആശ്വാസമേകുന്ന ഇളവുകളുമായി ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സെവ). ടൂറിസം സ്ഥാപനങ്ങൾക്ക് യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാൻ കൂടുതൽ സമയം അനുവദിച്ചും ഫീസുകൾ ഒഴിവാക്കിയും എളുപ്പത്തിൽ ബില്ലടയ്ക്കാനുള്ള ഇൻസ്റ്റാൾമെന്റ് സൗകര്യങ്ങൾ ഒരുക്കിയുമാണ് അതോറിറ്റിയുടെ പുതിയ പ്രഖ്യാപനം. എമിറേറ്റിലെ ടൂറിസം മേഖലയുടെ സുസ്ഥിരതയും മത്സരക്ഷമതയും വർദ്ധിപ്പിക്കുന്നതിനൊപ്പം നിക്ഷേപകർക്ക് കൂടുതൽ ആകർഷകമായ സാഹചര്യം ഒരുക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ടൂറിസം സ്ഥാപനങ്ങൾക്ക് യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാൻ ഒരു മാസത്തെ അധിക സമയം ലഭിക്കും എന്നതാണ് പ്രധാന പ്രഖ്യാപനം. കൂടാതെ, ഉപയോഗിച്ച ബിൽ തുക തവണകളായി അടയ്ക്കാനുള്ള സൗകര്യവും ലഭിക്കും. ബില്ലടയ്ക്കാൻ വൈകിയാൽ കണക്ഷൻ വിച്ഛേദിക്കുന്നതിനുള്ള പിഴകൾ മൂന്ന് മാസത്തേക്ക് അതോറിറ്റി പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

പ്രഖ്യാപിച്ച പ്രധാന ഇളവുകൾ ഇവയാണ്:

  1. ബിൽ അടയ്ക്കാൻ കൂടുതൽ സമയം

ടൂറിസം സ്ഥാപനങ്ങൾക്ക് യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാൻ ഒരു മാസത്തെ അധിക സമയം അനുവദിക്കും. വൈദ്യുതി, വെള്ളം, ​ഗ്യാസ്, ഇന്റർനെറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ യൂട്ടിലിറ്റി ബില്ലുകൾ ഇതിൽ ഉൾപ്പെടും.

  1. തവണ വ്യവസ്ഥകൾ

പ്രതിമാസ ബിൽ തുക തവണകളായി അടയ്ക്കാനുള്ള സാധ്യതയും ലഭ്യമാക്കും.

  1. പിഴ ഒഴിവാക്കൽ

ബിൽ കുടിശ്ശിക കാരണം കണക്ഷൻ വിച്ഛേദിക്കുന്നതിനുള്ള പിഴകൾ മൂന്ന് മാസത്തേക്ക് ഈടാക്കില്ല.

  1. പുതിയ അക്കൗണ്ടുകൾക്ക് പിന്തുണ

പുതിയ യൂട്ടിലിറ്റി അക്കൗണ്ടുകൾ ആരംഭിക്കുന്നതിനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക നാല് തവണകളായി അടയ്ക്കാം.

  1. ഫീസ് ഇളവുകൾ

ടൂറിസം സ്ഥാപനങ്ങളെ പ്ലാൻ അപ്രൂവൽ ഫീസിൽ നിന്നും മൂന്ന് മാസത്തേക്ക് ഒഴിവാക്കി.

  1. കണക്ഷൻ കാലാവധി നീട്ടി നൽകൽ

പുതിയ പ്രോജക്റ്റുകൾക്ക് അധിക നിരക്കുകൾ ഈടാക്കാതെ തന്നെ യൂട്ടിലിറ്റി സർവീസ് കണക്ഷനുകൾ എടുക്കുന്നതിനുള്ള കാലാവധി നീട്ടി നൽകും.

  1. പ്രവർത്തനരഹിതമായ പ്രോപ്പർട്ടികൾക്ക് കുറഞ്ഞ ചിലവ്

ഹോട്ടലുകളിലും മറ്റ് ടൂറിസം കേന്ദ്രങ്ങളിലും നിലവിൽ ഉപയോഗിക്കാത്ത മീറ്ററുകളുടെ സർവീസ് ഫീസുകൾ താൽക്കാലികമായി നിർത്തിവെക്കും.

  1. സർവീസ്ഡ് അപ്പാർട്ട്മെന്റുകൾക്ക് പിന്തുണ

ആളൊഴിഞ്ഞുകിടക്കുന്ന സർവീസ്ഡ് അപ്പാർട്ട്മെന്റുകളിലെ യൂട്ടിലിറ്റി കണക്ഷനുകൾ താൽക്കാലികമായി വിച്ഛേദിക്കാൻ നിക്ഷേപകർക്ക് അനുവാദം നൽകും.

  1. മെയിന്റനൻസ് ഫീസ് തവണകളായി

ഇലക്ട്രിക്കൽ മെയിന്റനൻസ് പെർമിറ്റ് ഫീസുകൾ തവണകളായി അടയ്ക്കാനുള്ള സൗകര്യം ബിസിനസുകൾക്ക് ഉപയോഗപ്പെടുത്താം.

  1. ബാങ്ക് ട്രാൻസ്ഫർ ആനുകൂല്യം

ബാങ്ക് ട്രാൻസ്ഫർ വഴി ബില്ലുകൾ അടയ്ക്കുമ്പോൾ ഈടാക്കുന്ന ബാങ്ക് ചാർജുകൾ മൂന്ന് മാസത്തേക്ക് സെവ തന്നെ വഹിക്കും.

ടൂറിസം ബിസിനസുകളെ പിന്തുണയ്ക്കുന്നതിനും സേവനങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുന്നതിനുമാണ് ഈ നടപടികളെന്ന് കസ്റ്റമർ സർവീസസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. ഹുസൈൻ അസ്കർ വ്യക്തമാക്കി. ടൂറിസം നിക്ഷേപങ്ങൾക്ക് ഏറ്റവും അനുയോജ്യമായ കേന്ദ്രമെന്ന നിലയിൽ ഷാർജയുടെ സ്ഥാനം കൂടുതൽ ശക്തമാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Sharjah is introducing financial support measures for tourism investors by offering reductions in fees and easing payment procedures. The initiative aims to attract more investments and strengthen the emirate’s tourism sector.

dot image
To advertise here,contact us
dot image