'നിങ്ങളെ ഓര്‍ത്ത് അഭിമാനമുണ്ട്'; UAEയിലെ മികച്ച എട്ട് വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് ദുബായി ഭരണാധികാരി

അബീര്‍, ആദം, ഹെസ്സ, അലി, അബ്ദുള്ള, റാഷിദ്, ശെയ്ഖ, മറിയം എന്നീ വിദ്യാര്‍ത്ഥികളുടെ പേരെടുത്തു പറഞ്ഞുകൊണ്ടാണ് അദ്ദേഹം സാമൂഹ്യമാധ്യമത്തില്‍ അഭിനന്ദനം അറിയിച്ചത്

'നിങ്ങളെ ഓര്‍ത്ത് അഭിമാനമുണ്ട്'; UAEയിലെ മികച്ച എട്ട് വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് ദുബായി ഭരണാധികാരി
dot image

രാജ്യത്തെ മികച്ച പ്രകടനം കാഴ്ചവെച്ച ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. അവരുടെ കഠിന പരിശ്രമങ്ങളും അക്കാദമിക മികവും ആഘോഷിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.

'ദേശീയ തലത്തില്‍ ജനറല്‍ സെക്കന്ററി എജുക്കേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉയര്‍ന്ന നേട്ടം കൈവരിച്ച മികച്ച ഞങ്ങളുടെ കുട്ടികളെ, അഭിനന്ദിക്കുന്നു' എന്നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സാമൂഹ്യമാധ്യമ പോസ്റ്റിലൂടെ പറഞ്ഞത്. അബീര്‍, ആദം, ഹെസ്സ, അലി, അബ്ദുള്ള, റാഷിദ്, ശെയ്ഖ, മറിയം എന്നീ വിദ്യാര്‍ത്ഥികളുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സാമൂഹ്യമാധ്യമത്തില്‍ അഭിനന്ദനം അറിയിച്ചത്.


'നിങ്ങളെ എല്ലാവരെയും ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. അതുപോലെ എമിറേറ്റ്‌സിന്റെ ഭാവിയെ വാര്‍ത്തെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പ് ഉണ്ട്. വ്യക്തിഗത ശാക്തീകരണത്തിന് വേണ്ടിയുള്ള അന്തരീക്ഷം ഞങ്ങളുടെ രാജ്യം സൃഷ്ടിക്കും, വിദ്യാഭ്യാസം ഏറ്റവും വലിയ ദേശീയ പ്രൊജക്ട് ആയി കൊണ്ടുപോകും, അതിലൂടെ ഞങ്ങളുടെ കുട്ടികള്‍ വര്‍ത്താമാനത്തിലും ഭാവിയിലും ഉന്നത വിജയങ്ങള്‍ കൈവരിക്കുമെന്നും' അദ്ദേഹം സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. അതുപോലെ വിജയിച്ച കുട്ടികളുടെ മാതാപിതാക്കളെയും അധ്യാപകരെയും അദ്ദേഹം അഭിനന്ദിച്ചു.

അല്‍ റഷീദിയ സൈകിള്‍ ത്രീ സ്‌കൂള്‍ ദുബായിലെ അബീര്‍ അബ്ദുള്‍ റഹ്‌മാന്‍ ഫയാസ് ഹുമൈദ് അല്‍ ഷാംസി (ഇലൈറ്റ് ട്രാക്ക്), അല്‍ ഖാദിം ബോയ്സ് സ്‌കൂളിലെ ആദം മുഹമ്മദ് അവാദ് അവാദ് ഇബ്രാഹിം (അഡ്വാന്‍സ്ഡ് ട്രാക്), അല്‍ മവാഹെബ് ഗേള്‍സ് സ്‌കൂളിലെ ഹെസ്സ റാഷിദ് മുസ്ബെഹ് അബ്ദുള്‍ റഹ്‌മാന്‍ അല്‍ അലിലി ( ജനറല്‍ ട്രാക്), എന്നീ വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. ഇവയെല്ലാം സര്‍ക്കാര്‍ സ്‌കൂളുകളാണ്.

അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് സ്‌കൂള്‍ ഷാര്‍ജയിലെ അലി അസിം ഹസ്സന്‍ ( അഡ്‌വാന്‍സ്ഡ് ട്രാക്), അല്‍ ഫലാഹ് അക്കാദമി അബുദാബിയിലെ അബ്ദുള്‍ യാസ്സര്‍ അബു അറബി ( ജനറല്‍ ട്രാക്) എന്നീ വിദ്യാര്‍ത്ഥികള്‍ സ്വകാര്യ സ്‌കൂളിലെ കുട്ടികളാണ്. അപ്ലൈഡ് ടെക്‌നോളജി സ്‌കൂള്‍സ് ഫുജൈറയിലെ റാഷിദ് അഹ്‌മദ് റാഷിദ് അലി അല്‍ ദന്‍ഹാനി ( സയന്‍സ് ട്രാക്), അപ്ലൈഡ് ടെക്‌നോളജി സ്‌കൂള്‍ അജ്മാനിലെ ഷെയ്ഖ അബ്ദുള്‍ അസീസ് അബ്ദുള്‍ റഹ്‌മാന്‍ മുഹമ്മദ് അല്‍ ഹൊസാനി (അഡ്‌വാന്‍സ്ഡ് ട്രാക്), അപ്ലൈഡ് ടെക്‌നോളജി സ്‌കൂള്‍സ് ഉം അല്‍ ഖുവൈനിലെ മറിയം സയീദ് ബമാദ് അല്‍ ഹാഡ്ഫി അല്‍ കെത്ബി ( ജനറല്‍ ട്രാക്) എന്നിവര്‍ അപ്ലൈഡ് ടെക്‌നോളജി വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളാണ്.

Content Highlight: Dubai Ruler Sheikh Mohammed bin Rashid Al Maktoum has honoured the UAE's top eight high school students in recognition of their outstanding academic achievements, reaffirming the country's commitment to educational excellence

dot image
To advertise here,contact us
dot image