

യുഎഇയില്‍ ശനിയാഴ്ച ആകാശം മേഘാവൃതമാകാന്‍ സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാരാന്ത്യം ആഘോഷിക്കാന്‍ തയാറെടുക്കുന്നവരാണെങ്കില്‍ ഇന്ന് ഏറ്റവും അനുയോജ്യമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചില തീരപ്രദേശങ്ങളില്‍ രാത്രിയിലും ഞായറാഴ്ച രാവിലെ വരെയും ഈര്‍പ്പമേറിയ കാലാവസ്ഥയായിരിക്കും. തെക്കുപടിഞ്ഞാറ് നിന്നും വടക്കുപടിഞ്ഞാറേക്ക് മണിക്കൂറില്‍ പത്ത് മുതല്‍ ഇരുപത്തഞ്ച് കിലോമീറ്റര്‍ വേഗതയില്‍ തെളിഞ്ഞതും മിതമായതുമായ കാറ്റ് വീശും. ഇത് മണിക്കൂറില്‍ നാല്‍പത് കിലോമീറ്റര്‍ വേഗത കൈവരിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്.
യുഎഇയില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 47.8 ഡിഗ്രി സെല്‍ഷ്യസ് ആണ്. ദുബായ്-39 ഡിഗ്രി സെല്‍ഷ്യസ്, അബുദാബി - 41 ഡിഗ്രി സെല്‍ഷ്യസ്, റാസ് അല്‍ ഖൈമ - 42 ഡിഗ്രി സെല്‍ഷ്യസ്, ഫുജൈറ - 41 ഡിഗ്രി സെല്‍ഷ്യസ്, അല്‍ ഐന്‍ - 44 ഡിഗ്രി സെല്‍ഷ്യസ്, സ്വീഹാന്‍ - 45 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Content Highlight: The UAE is expected to experience partly cloudy skies with temperatures reaching up to 39°C