ബലിപെരുന്നാൾ ബലികർമം; മൃഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് മാർ​ഗനിർദ്ദേശങ്ങളുമായി യുഎഇ

ബലികര്‍മത്തിനായി ഉപയോഗിക്കുന്ന ചെമ്മരിയാടിന് ഒരു വയസ്സും ആടിന് രണ്ട് വയസ്സും പശുവിന് നാല് വയസ്സും ഒട്ടകത്തിന് ആറ് വയസ്സും പ്രായം ഉണ്ടായിരിക്കണം

ബലിപെരുന്നാൾ ബലികർമം; മൃഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് മാർ​ഗനിർദ്ദേശങ്ങളുമായി യുഎഇ
dot image

ബലിപെരുന്നാളിനോടനുബന്ധിച്ച് ബലികര്‍മത്തിനുള്ള മൃഗങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളുമായി യുഎഇ ഫത്വ കൗണ്‍സില്‍. വൈകല്യങ്ങളോ രോഗങ്ങളോ ഇല്ലാത്ത പൂര്‍ണ ആരോഗ്യമുള്ള ആട്, ചെമ്മരിയാട്, പശു, ഒട്ടകം എന്നിവയെ മാത്രമേ ഇതിനായി തിരഞ്ഞെടുക്കാവൂ എന്ന് കൗണ്‍സില്‍ വ്യക്തമാക്കി.

ബലികര്‍മത്തിനായി ഉപയോഗിക്കുന്ന ചെമ്മരിയാടിന് ഒരു വയസ്സും ആടിന് രണ്ട് വയസ്സും പശുവിന് നാല് വയസ്സും ഒട്ടകത്തിന് ആറ് വയസ്സും പ്രായം ഉണ്ടായിരിക്കണം. കൂടാതെ, അംഗീകൃത കശാപ്പുശാലകള്‍ മാത്രമേ ഇതിനായി ഉപയോഗിക്കാവൂ എന്നും നിര്‍ദേശത്തില്‍ പറയുന്നു.

Content Highlights: Ahead of Eid Al Adha, UAE authorities have released guidelines for choosing sacrificial animals. The instructions focus on animal health, age requirements, safety measures, and proper religious practices to ensure a safe and meaningful celebration.

dot image
To advertise here,contact us
dot image