

നിര്‍മിത ബുദ്ധി ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ലഹരിക്കടത്ത് സംഘങ്ങള്‍ക്കെതിരെ പോരാട്ടം ശക്തമാക്കി ദുബായ് പൊലീസ്. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ മാത്രം ലഹരിമരുന്ന് പ്രചരിപ്പിച്ചിരുന്ന 110 വെബ്സൈറ്റുകളാണ് അധികൃതര്‍ കണ്ടെത്തി ബ്ലോക്ക് ചെയ്തത്. രാജ്യാന്തര ഏജന്‍സികളുമായി രഹസ്യ വിവരങ്ങള്‍ പങ്കുവെച്ചതിലൂടെ വിദേശ രാജ്യങ്ങളിലും നിരവധി ലഹരിക്കടത്ത് സംഘങ്ങളെ പിടികൂടാന്‍ സാധിച്ചു.
ദുബായില്‍ നടന്ന ആറ് പ്രത്യേക ഓപ്പറേഷനുകളിലൂടെ വിതരണ ശൃംഖലയിലെ പ്രധാനികളെ അറസ്റ്റ് ചെയ്യാനും വന്‍തോതില്‍ ലഹരിമരുന്ന് പിടിച്ചെടുക്കാനും സേനയ്ക്ക് കഴിഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വരും ദിവസങ്ങളിലും പരിശോധനകളും നിരീക്ഷണവും കര്‍ശനമായി തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.
Content Highlights: Dubai Police has intensified monitoring and surveillance to combat drug trafficking carried out using AI and other advanced technologies. The move aims to improve detection, strengthen anti-narcotics operations, and enhance public safety across the emirate.