വ്യക്തി​ഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ജാ​ഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ദുബായ് ജിഡിആർഎഫ്എ

സര്‍ക്കാരിന്റെ സേവനങ്ങള്‍ക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ

വ്യക്തി​ഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ജാ​ഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ദുബായ് ജിഡിആർഎഫ്എ
dot image

വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി ദുബായ് ജിഡിആര്‍എഫ്എ. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഔദ്യോഗിക പ്ലാറ്റ്‌ഫോമുകള്‍ മാത്രം ഉപയോഗിക്കണം. അപരിചിതരില്‍ നിന്ന് ലഭിക്കുന്ന സന്ദേശങ്ങളും ലിങ്കുകളും അവഗണിക്കണമെന്നും ജിഡിആര്‍എഫ്എ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ദുബായ് ജിഡിആര്‍എഫ്എ രംഗത്ത് എത്തിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍ കൈമാറുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങളോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ് ജിഡിആര്‍എഫ്എ അധികൃതര്‍. അപരിചിതരുമായുളള ആശയവിനിമയം ഒഴിവാക്കണമെന്നും തിരിച്ചറിയാത്ത ഉറവിടങ്ങളില്‍ നിന്ന് വരുന്ന സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. നിരന്തരം ബോധവത്കരണം നടത്തിയിട്ടും ചിലര്‍ ഇപ്പോഴും തട്ടിപ്പിന് ഇരയാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അധികൃതര്‍ ചൂണ്ടികാട്ടി.

അനൗദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ വ്യക്തിഗത വിവരങ്ങള്‍ പങ്കിടുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണിക്ക് കാരണമാകും. സര്‍ക്കാരിന്റെ സേവനങ്ങള്‍ക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണം. ജിഡിആര്‍എഫ്എയുടെ എല്ലാ സേനങ്ങളും ഔദ്യോഗിക ഔദ്യോഗിക വെബ്‌സൈറ്റിലും ജിഡിആര്‍എഫ്എ ദുബായ് നൗ എന്ന സ്മാര്‍ട്ട് ആപ്ലിക്കേഷനിലും ലഭ്യമാണ്. ഇതിന് പുറമെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ വഴയും ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്നുണ്ട്.

വ്യാജ കോളുകളും സന്ദേശങ്ങളും വഴി നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരായ പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംവിധാനവും ജനറല്‍ ഡയറക്ടറേറ്റ് ആരംഭിച്ചിട്ടുണ്ട്. സംശയാസ്പദമായ സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ക്ക് 'അമര്‍' സൈബര്‍ സുരക്ഷ റിപ്പോര്‍ട്ടിംഗ് സേവനം വഴി പരാതി നല്‍കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ടോള്‍ ഫ്രീ നമ്പര്‍ വഴിയും പരാതികള്‍ കൈമാറാനാകും. വ്യക്തിഗത ഡാറ്റയുടെ സുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും ജിഡിആര്‍എഫ്എ അധികൃതര്‍ ഓര്‍മിപ്പിച്ചു.

Content Highlights:

dot image
To advertise here,contact us
dot image