ദുബായില്‍ നിന്നും സ്വർണം വാങ്ങുന്നത് ലാഭം തന്നെ: പക്ഷെ ഈ 8 കാര്യങ്ങള്‍ ശ്രദ്ധിക്കണം

വിലക്കുറവാണ് പ്രവാസി ഇന്ത്യക്കാരെ തങ്ങളുടെ പ്രിയപ്പെട്ട ഗോള്‍ഡ് പർച്ചേഴ്സിങ് നഗരമായി ദുബായിയെ മാറ്റുന്നത്

ദുബായില്‍ നിന്നും സ്വർണം വാങ്ങുന്നത് ലാഭം തന്നെ: പക്ഷെ ഈ 8 കാര്യങ്ങള്‍ ശ്രദ്ധിക്കണം
അജ്മല്‍ എം കെ
4 min read|16 Apr 2026, 05:31 pm
dot image

കൊച്ചി: സ്വർണവില കൂടിയാലും കുറഞ്ഞാലും അക്ഷയതൃതീയ ദിനത്തില്‍ സ്വർണം വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നവർ നിരവധിയായിരിക്കും. ഈ വർഷം ഏപ്രിൽ 19ന് ആണ് അക്ഷയതൃതീയ. ഇന്ത്യയില്‍ മാത്രമല്ല പ്രവാസി ഇന്ത്യക്കാർ ഏറ്റവും കൂടുതല്‍ സ്വർണം വാങ്ങുന്ന ദുബായ് അടക്കമുള്ള നഗരങ്ങളിലും അക്ഷയതൃതീയയുമായി ബന്ധപ്പെട്ട് ജ്വല്ലറികള്‍ വലിയ തോതിലുള്ള ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വിലക്കുറവാണ് പ്രവാസി ഇന്ത്യക്കാരെ തങ്ങളുടെ പ്രിയപ്പെട്ട ഗോള്‍ഡ് പർച്ചേഴ്സിങ് നഗരമായി ദുബായിയെ മാറ്റുന്നത്. ടാക്സ് ഫ്രീ, ഉയർന്ന ഗുണമേന്മ നിലവാരം, വൈവിധ്യമാർന്ന ഡിസൈനുകള്‍ എന്നിവയെല്ലാം ദുബായ് സ്വർണവിപണിയുടെ പ്രത്യേകതകളാണ്. എന്നാൽ ദുബായില്‍ നിന്നും സ്വർണം വാങ്ങി നാട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ പണം നഷ്ടപ്പെടാതിരിക്കാന്‍ ചില പ്രധാന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അക്ഷയ തൃതീയ 2026നോട് അനുബന്ധിച്ച് ദുബായിലേക്ക് സ്വർണം വാങ്ങാൻ പോകുന്ന മലയാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്.

1-വില മനസ്സിലാക്കുക

അന്താരാഷ്ട്ര മാർക്കറ്റുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നന്നതാണ് ദുബായിലെ സ്വർണ വില. വില ദിര്‍ഹത്തിൽ ഗ്രാമിന് അടിസ്ഥാനമാക്കിയാണ് കാണിക്കുന്നത്. പ്രശസ്ത ജ്വല്ലറികളിൽ ഡിജിറ്റൽ ബോർഡുകളിൽ ലൈവ് റേറ്റ് പ്രദർശിപ്പിക്കാറുണ്ട്. ഗോൾഡ് സൂക്കിലെ ബോർഡുകളോ വിശ്വസനീയ വെബ്‌സൈറ്റുകളോ പരിശോധിച്ച് യഥാർത്ഥ വില മനസ്സിലാക്കുക. ഇത് അമിത വില ഈടാക്കുന്നത് തടയും.

2-ജ്വല്ലറി ഏതായിരിക്കണം

ഡെയ്‌റ ഗോൾഡ് സൂക്ക്, മീനാ ബസാർ, ഗോൾഡ് & ഡയമണ്ട് പാർക്ക്, പ്രധാന മാളുകൾ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവർത്തിക്കുന്ന ലൈസൻസുള്ള ജ്വല്ലറികളെ തിരഞ്ഞെടുക്കുക. ഇത് ഗുണനിലവാരം, ശുദ്ധി, ന്യായമായ വില എന്നിവ ഉറപ്പാക്കും. കൂടാതെ മികച്ച ഓഫറുകളും ഈ സ്ഥാപനങ്ങള്‍ ഒരുക്കിയിട്ടുണ്ടാകും.

3-കാരറ്റ് എത്ര

24K, 22K, 21K, 18K തുടങ്ങിയ കാരറ്റുകൾ സ്വർണത്തിന്റെ ശുദ്ധി സൂചിപ്പിക്കുന്നു. ആഭരണത്തിന്റെ അകം ഭാഗത്ത് സാധാരണയായി കാരറ്റ് എത്രയെന്ന് വ്യക്തമാക്കിയിരിക്കും. ശരിയായ കാരറ്റ് അനുസരിച്ച് അതിന് അനുസരിച്ചുള്ള വില മാത്രം നൽകുക.

4-ഹാൾമാർക്ക്

ഓരോ സ്വർണാഭരണത്തിലും ദുബായ് സെൻട്രൽ ലബോറട്ടറി അംഗീകരിച്ച ഹാൾമാർക്ക് ഉണ്ടായിരിക്കണം. ഇത് സ്വർണത്തിന്റെ ശുദ്ധിയും എവിടെ മേക്ക് ചെയ്തിരിക്കുന്നു എന്നതും സ്ഥിരീകരിക്കുന്നു. ഹാൾമാർക്ക് ഇല്ലാത്ത ആഭരണങ്ങൾ ഒഴിവാക്കുക.

5-മേക്കിങ് ചാർജ്

ദുബായ് ഗോൾഡ് സൂക്കിൽ മേക്കിങ് ചാർജ് സാധാരണയായി സ്വർണ വിലയുടെ 5% മുതൽ 8% വരെയാണ് ആണ്. ലേബർ, ഡിസൈൻ ചെലവുകൾ ഉൾപ്പെടുത്തിയുള്ളതാണ് ഈ ചാർജ് നിശ്ചയിക്കുന്നത്. മറച്ചുവെക്കുന്ന അധിക ചെലവുകൾ ഒഴിവാക്കാൻ മേക്കിങ് ചാർജ് മുൻകൂട്ടി ചോദിച്ച് മനസ്സിലാക്കുക.

7-സർട്ടിഫിക്കറ്റും ഡീറ്റെയിൽഡ് റസീപ്റ്റും

വാങ്ങുന്ന സ്വർണത്തിന്റെ ശുദ്ധി, ഭാരം, വില എന്നിവ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റും വിശദമായ ബില്ലും തീർച്ചയായും വാങ്ങുക. നാട്ടിലേക്ക് വരുമ്പോള്‍ ഇന്ത്യൻ കസ്റ്റംസ് ഡിപ്പാർട്ട്മെന്റില്‍ ഈ ബിൽ ആവശ്യമായി വരാം.

8-വില കുറഞ്ഞാലും സംശയിക്കണം

ദുബായിൽ സ്വർണ വില ഉയർന്ന നിയന്ത്രണത്തിലാണ്. ആ ദിവസത്തെ അന്താരാഷ്ട്ര നിരക്കിനെക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് സ്വർണം തരാമെന്ന് പറഞ്ഞാല്‍ അത് ശുദ്ധി കുറഞ്ഞതോ അല്ലെങ്കില്‍‍ മറ്റെന്തെങ്കിലും തട്ടിപ്പോ ആകാം. വിശ്വസനീയമല്ലാത്ത ഓഫറുകൾ ഒഴിവാക്കുക.

9-ഇന്ത്യൻ കസ്റ്റംസ് നിയമങ്ങൾ

ഇന്ത്യയിലേക്ക് സ്വർണം കൊണ്ടുവരുമ്പോൾ ചില നിയന്ത്രണങ്ങളുണ്ട്. പുരുഷന്മാർക്ക് 20 ഗ്രാമും സ്ത്രീകൾക്ക് 40 ഗ്രാമും വരെ ഡ്യൂട്ടി ഫ്രീ ആണ്. ഇതിന് മുകളിലുള്ളത് റിപ്പോർട്ട് ചെയ്യണം. അല്ലെങ്കിൽ പിഴ ഈടാക്കാനോ അല്ലെങ്കിൽ സ്വർണം പിടിച്ചെടുക്കൽ ഉണ്ടാകാം.

10-പ്രത്യേക ശ്രദ്ധ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ഭാരം, ശുദ്ധി, ബിൽ എന്നിവ ശ്രദ്ധാപൂർവം പരിശോധിക്കുക. അക്ഷയ തൃതീയയോട് അനുബന്ധിച്ച് വില ചെറുതായി കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ദുബായില്‍ നിന്നും സ്വർണം വാങ്ങുന്നക് കൂടുതൽ ലാഭകരമായിരിക്കാമെന്നാലും വിശ്വാസ്യത ഉറപ്പ് വരുത്തണം.സ്വർണം വാങ്ങുന്നതിന് മുൻപ് കുടുംബവുമായി ചർച്ച ചെയ്ത്, ആവശ്യമായ തുകയും ഡിസൈനും തീരുമാനിക്കുക.

Content Highlights: Buying gold from Dubai can be cost-effective due to lower prices, but buyers need to be cautious. Key factors include customs rules, purity checks, making charges, and legal limits. Experts recommend understanding regulations and verifying authenticity to avoid risks and ensure a smooth purchase experience.

dot image
To advertise here,contact us
dot image