

കുവൈറ്റില്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി സിവില്‍ സര്‍വീസ് കമ്മീഷന്‍ പുതിയ പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ചു. പ്രവാസികളായ നാലായിരത്തോളം അധ്യാപകരെ ഘട്ടം ഘട്ടമായി ജോലിയില്‍ നിന്ന് പിരിച്ച് വിടാനാണ് തീരുമാനം.
കുവൈറ്റില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിദ്യാഭ്യാസ മേഖലയിലെ തൊഴില്‍ വിപണി ഏകീകരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. സിവില്‍ സര്‍വീസ് കമ്മീഷന്‍ തയ്യാറാക്കിയ പുതിയ പഞ്ചവത്സര പദ്ധതി പ്രകാരം എട്ട് സ്‌പെഷ്യലൈസ് മേഖലകളിലെ 3,795 വിദേശികളായ അധ്യാപകരുടെ സേവനം ഘട്ടംഘട്ടമായി അവസാനിപ്പിക്കും. ഈ അധ്യയന വര്‍ഷത്തിന്റെ അവസാനം മുതല്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.
അടുത്ത നാല് വര്‍ഷത്തില്‍ ഓരോ വര്‍ഷവും 766 അധ്യാപകരെ ജോലിയില്‍ നിന്ന് പരിച്ചുവിടും. അഞ്ചാം വര്‍ഷത്തില്‍ 731 പേരെയും ഒഴിവാക്കും. പദ്ധതി പൂര്‍ണമായും നടപ്പിലാകുമ്പോള്‍ ഈ മേഖലയില്‍ സ്വദേശികള്‍ മാത്രമാകും ജോലിയില്‍ ഉണ്ടാവുക. ഇസ്ലാമിക വിദ്യാഭ്യാസം, ശാരീരിക വിദ്യാഭ്യാസം, ഫ്രഞ്ച് ഭാഷ, ഗാര്‍ഹിക സാമ്പത്തിക ശാസ്ത്രം, കലാ വിദ്യാഭ്യാസം, കിന്‍ഡര്‍ഗാര്‍ട്ടന്‍, മനശാസ്ത്രം, സാമൂഹിക പഠനം എന്നീ മേഖലകളിലാണ് സ്വദേശി സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത്.
കൂടുതല്‍ സ്വദേശികള്‍ക്ക് ഈ മേഖലകളില്‍ ജോലി ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ വ്യക്തമാക്കി. നിരവധി പ്രവാസികളാണ് ഇപ്പോള്‍ ഈ മേഖലയില്‍ ജോലി ചെയതുവരുന്നത്. അതുകൊണ്ട് തന്നെ വരും നാളുകളില്‍ ഇത്തരക്കാര്‍ക്ക് ജോലി നഷ്ടമാകുന്നതി്‌ന് സിവില്‍ സര്‍വീസ് കമ്മീഷന്റെ നടപടി കാരണമാകും.
Content Highlights: Kuwait is intensifying its nationalisation efforts with a new five-year plan announced by the Civil Service Commission, impacting the job sector.