യുഎഇയിൽ ക്ലാസ് തുടങ്ങുമ്പോൾ സ്കൂൾ ബസ് ഉണ്ടാകില്ല; താൽക്കാലി‍കമെന്ന് അധികൃതർ

ബസ് സർവീസ് നിർത്തിവെച്ചെങ്കിലും കുട്ടികളുടെ പഠനം തടസ്സമില്ലാതെ തുടരും.

യുഎഇയിൽ ക്ലാസ് തുടങ്ങുമ്പോൾ സ്കൂൾ ബസ് ഉണ്ടാകില്ല; താൽക്കാലി‍കമെന്ന് അധികൃതർ
dot image

യുഎഇയില്‍ സ്‌കൂള്‍ ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നു. പൊതു, സ്വകാര്യ മേഖലയിലെ നഴ്സറികള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, സ്‌കൂളുകള്‍ എന്നിവയിലാണിത്. നേരിട്ടുള്ള പഠനം ആരംഭിക്കുന്ന ആദ്യഘട്ടത്തിലാണ് ഇതെന്ന് യുഎഇ വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു. ദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മുൻകരുതൽ നടപടികളുടെ ഭാഗമായുമാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ബസ് സർവീസ് നിർത്തിവെച്ചെങ്കിലും കുട്ടികളുടെ പഠനം തടസ്സമില്ലാതെ തുടരും. സ്കൂളുകൾ അവരുടെ സമയക്രമങ്ങളിലും ക്രമീകരണങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തിയേക്കും. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്നതിനായി രക്ഷിതാക്കൾ സ്വന്തം നിലയ്ക്ക് മറ്റ് യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് മന്ത്രാലയം നിർദ്ദേശിക്കുന്നു.

യുഎഇയിൽ ഏപ്രിൽ 20 മുതൽ ക്ലാസ് പഠനം പുനരാരംഭിക്കും. മുഴുവൻ എമിറേറ്റുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇത് ബാധകമായിരിക്കും. ആവശ്യമെങ്കിൽ സ്വകാര്യ വിദ്യാലയങ്ങൾക്ക് ക്ലാസ് പഠനവും ഓൺലൈൻ പഠനവും ഒന്നിച്ചുള്ള ഹൈബ്രിഡ് രീതിയും നടപ്പിലാക്കാൻ കഴിയും. യൂണിവേഴ്‌സിറ്റികളിലും ഇതേ ദിവസം ക്ലാസുകള്‍ പഠനം പുനരാരംഭിക്കാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി.

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകരും അനധ്യാപകരും ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരും തിങ്കളാഴ്ച മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തണമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സുരക്ഷിതമായ അധ്യയന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി എല്ലാ വിദ്യാലയങ്ങള്‍ക്കും മന്ത്രാലയം കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. സ്ഥാപനങ്ങളിലെ വിവിധ ക്രമീകരണം, അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും പരിശീലനം, സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ പുതുക്കല്‍ എന്നിവ ഉള്‍പ്പെടുന്ന നടപടികള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് ആവശ്യമായ സാഹചര്യങ്ങളില്‍ ഹൈബ്രിഡ് റൊട്ടേഷണല്‍ മോഡല്‍ നടപ്പാക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്.

പ്രാദേശിക വിദ്യാഭ്യാസ അതോറിറ്റികളുടെ മേല്‍നോട്ടത്തിലും അംഗീകൃത മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും ഓരോ സ്ഥാപനത്തിന്റെ തയ്യാറെടുപ്പ് നില പരിഗണിച്ചായിരിക്കും ഇത് നടപ്പാക്കുക. ഇറാന്റെ ആക്രണങ്ങള്‍ക്ക് പിന്നാലെ സുരക്ഷാ നടപടികളുടെ ഭാഗമായി മാര്‍ച്ച് രണ്ട് മുതലാണ് യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തിയത്.

Content Highlights: Authorities in United Arab Emirates have announced that school bus services will not be available when classes resume, stating that the decision is temporary.

dot image
To advertise here,contact us
dot image