ഐപിഎല്ലിലെ കരുത്തുറ്റ ബൗളിംഗ് യൂണിറ്റ് മുംബൈയുടേത്; പക്ഷേ...

ലോക ഒന്നാം നമ്പർ ബൗളർ ജസ്‌പ്രീത് ബുംറ, സ്വിംഗ് സുൽത്താൻ ട്രെന്റ് ബോൾട്ട്, പവർപ്ലേ സ്പെഷ്യലിസ്റ്റ് ദീപക് ചാഹർ, വിക്കറ്റ് ടേക്കിംഗ് മെഷീൻ ഷാർദുൽ താക്കൂർ എന്നിവരടങ്ങുന്നതാണ് മുംബൈ ഇന്ത്യൻസിന്റെ ബൗളിംഗ് നിര

ഐപിഎല്ലിലെ കരുത്തുറ്റ ബൗളിംഗ് യൂണിറ്റ് മുംബൈയുടേത്; പക്ഷേ...
dot image

ലോക ഒന്നാം നമ്പർ ബൗളർ ജസ്‌പ്രീത് ബുംറ, സ്വിംഗ് സുൽത്താൻ ട്രെന്റ് ബോൾട്ട്, പവർപ്ലേ സ്പെഷ്യലിസ്റ്റ് ദീപക് ചാഹർ, വിക്കറ്റ് ടേക്കിംഗ് മെഷീൻ ഷാർദുൽ താക്കൂർ എന്നിവരടങ്ങുന്നതാണ് മുംബൈ ഇന്ത്യൻസിന്റെ ബൗളിംഗ് നിര. അതുകൊണ്ട് തന്നെ ഐപിഎല്ലിലെ ഏറ്റവും കരുത്തുറ്റ ബൗളിംഗ്‌ യൂണിറ്റ് ഏതെന്ന് ചോദിച്ചാൽ അതിന് മുംബൈ ഇന്ത്യൻസ് എന്ന തന്നെയാണ് ഏക ഉത്തരവും. എന്നാൽ ഇവർ ഒന്നിച്ചിട്ടും മുംബൈ പരാജയങ്ങൾ ഏറ്റുവാങ്ങുന്നത് ആരാധകരെ തീർത്തും അമ്പരപ്പിക്കുകയാണ്. രാജസ്ഥാൻ റോയൽസിനെതിരായ അവസാന മത്സരത്തിലും ഈ ദയനീയയാണ് തുടർന്നത്.

പവർപ്ലേയിൽ ദീപക് ചാഹറും ബോൾട്ടും ചേർന്ന് വിക്കറ്റുകൾ വാരിക്കൂട്ടുമെന്ന പ്രതീക്ഷയിലായിരുന്നു മുംബൈ ഇന്ത്യൻസ് മൈതാനത്തെത്തിയത്. എന്നാൽ രാജസ്ഥാനെതിരായ മത്സരത്തിൽ ചാഹർ ആദ്യ ഓവറിൽ തന്നെ വഴങ്ങിയതാകട്ടെ 22 റൺസും. പവർപ്ലേയിൽ വിക്കറ്റ് വീഴ്ത്താൻ സാധിക്കാതിരുന്നത് മുംബൈയെ കടുത്ത പ്രതിരോധത്തിലാക്കിഎന്ന മാത്രമാല്ല, ഈ സീസണിൽ പവർപ്ലേയിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ടീമുകളുടെ പട്ടികയിലും ഇടംപിടിച്ചു.

ഷാർദുൽ താക്കൂറിന്റെ എക്കോണമി റേറ്റ് മുംബൈയെ വല്ലാതെ വലയ്ക്കുന്നുണ്ട്. ബുംറ വിക്കറ്റുകൾക്കായി സമ്മർദ്ദം ചെലുത്തുമ്പോൾ മറുവശത്ത് റൺസ് ചോരുന്നതും ടീമിന് തിരിച്ചടിയാകുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ബുംറയടക്കം എല്ലാവർക്കും കിട്ടി ആർആറിന്റെ വക കൊട്ട്. ബുംറയോട് ഒരു മയവും കാണിക്കാതെ 15-കാരന്‍ ആദ്യ പന്ത് തന്നെ സിക്സർ പറത്തി അക്ഷരാര്‍ഥത്തില്‍ അഴിഞ്ഞാടി. അഞ്ച് സിക്സറുകളും, ഒരു ബൗണ്ടറിയും അടക്കം 14 പന്തിൽ 39 റൺസും അടിച്ചുകൂട്ടി.

മുംബൈയെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും വലിയ തലവേദന സ്പിൻ ഡിപ്പാർട്ട്‌മെന്റ് തന്നെയാണ്. മിച്ചൽ സാന്റ്‌നറെ മാറ്റിനിർത്തിയാൽ വിശ്വസ്തനായ ഒരു ഇന്ത്യൻ സ്പിന്നറുടെ അഭാവം മധ്യ ഓവറുകളിൽ കൃത്യമായി പ്രകടമാണ്. മായങ്ക് മാർക്കണ്ഡെയുടെ മോശം ഫോമും ടീമിന് തിരിച്ചടിയാകുനന്നുണ്ട്.

Content highlight: Mumbai Indians has the most powerful bowling unit in IPL

dot image
To advertise here,contact us
dot image