'കാട്ടാളന്‍' കര്‍ണാടക വിതരണാവകാശം ഏറ്റെടുത്ത് ഹോംബാലെ ഫിലിംസ്

ആന്റണി വര്‍ഗീസ് പെപ്പെയാണ് ചിത്രത്തിലെ നായകനായി എത്തുന്നത്

'കാട്ടാളന്‍' കര്‍ണാടക വിതരണാവകാശം ഏറ്റെടുത്ത് ഹോംബാലെ ഫിലിംസ്
dot image

ഇന്ത്യന്‍ സിനിമയില്‍ ബോക്‌സ് ഓഫീസില്‍ തരംഗം തീര്‍ത്ത കെജിഎഫ്, കെജിഎഫ് 2, കാന്താര ചാപ്റ്റര്‍ 2, കാന്താര ചാപ്റ്റര്‍ 1,സലാര്‍ തുടങ്ങിയ ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് 'കാട്ടാളന്‍' കര്‍ണാടക വിതരണാവകാശം സ്വന്തമാക്കി. റെക്കോര്‍ഡ് തുകയ്ക്കാണ് വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് എന്നാണ് ലഭ്യമായ വിവരം. മലയാള സിനിമയ്ക്ക് വലിയൊരു ആഗോള വിപണി ലക്ഷ്യം വെച്ചുകൊണ്ടാണ് 'കാട്ടാളന്‍' ഒരുങ്ങുന്നത്.

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മലയാളത്തിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളന്‍' തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുമ്പോള്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്നിരിക്കുകയാണ് ഈ പുതിയ വാര്‍ത്ത. ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സും ഹോംബാലെ ഫിലിംസും കൈകോര്‍ക്കുന്നതിലൂടെ ചിത്രത്തിന് വമ്പന്‍ റിലീസായിരിക്കും കര്‍ണാടകയില്‍ ലഭിക്കാന്‍ പോകുന്നത്. സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് മെയ് മാസമാണ്.

'കാട്ടാളന്‍' സിനിമയ്ക്കായി ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ഒരുക്കിയ തീം മ്യൂസിക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. 'മാര്‍ക്കോ' യ്ക്ക് ശേഷമാണ് വീണ്ടും ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സുമായുള്ള രവി ബസ്രൂറിന്റെ സഹകരണം.

നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു പുറത്തിറങ്ങിയിരുന്ന കാട്ടാളന്‍ ഫസ്റ്റ് ലുക്ക്. അതിന് പിന്നാലെ സിനിമയുടെ ഓരോ അപ്‌ഡേറ്റും ഏവരും ഏറ്റെടുത്തിരുന്നു. ടീസറും ബ്രഹ്‌മാണ്ഡമായിരുന്നു. ടീസര്‍ ബിടിഎസും സിനിമയുടെ വലുപ്പം വിളിച്ചോതുന്നതായിരുന്നു. ആനയുമായുള്ള സംഘട്ടന രംഗങ്ങള്‍ വിഎഫ്എക്‌സ് ആയല്ല ചിത്രീകരിച്ചിരിക്കുന്നതെന്നും യഥാര്‍ത്ഥ ആനയെ തന്നെ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത് എന്നും ഇതിനകം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് പോള്‍ ജോര്‍ജ്, ജോബി വര്‍ഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാര്‍ലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരന്‍ ഉണ്ണി ആറാണ്. എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാല്‍ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്.

ഐഡന്റ് ലാബ്‌സ് ആണ് ടൈറ്റില്‍ ഗ്രാഫിക്‌സ്. ഡിഒപി: ചന്ദ്രു സെല്‍വരാജ്, രെണദേവ്, ഓഡിയോഗ്രഫി: എം.ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഡിപില്‍ ദേവ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: ജുമാന ഷെരീഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, സൗണ്ട് ഡിസൈനര്‍: കിഷാന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്: അമല്‍ സി സദര്‍, കോറിയോഗ്രാഫര്‍: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റര്‍, ഗാനരചന: വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്‌കര്‍, വിഎഫ്എക്‌സ്: ത്രീഡിഎസ്, അഡീഷണല്‍ സോങ്ങ്: ബി. അജനീഷ് ലോക്നാഥ് , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സിക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: hombale films acquires karnataka distribution rights for kattalan

dot image
To advertise here,contact us
dot image