

ദുബായ് മെട്രോയുടെയും ട്രാമിന്റെയും സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. മെട്രോ റെയില്‍ പാതകള്‍ക്ക് സമീപം നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഏഴായിരത്തിലധികം ഫീല്‍ഡ് സന്ദര്‍ശനങ്ങളും 11 പ്രത്യേക പരിശോധനാ ക്യാമ്പയിനുകളും ഇതിനോടകം പൂര്‍ത്തിയാക്കിയതായി ആര്‍ടിഎ അറിയിച്ചു.
മനുഷ്യര്‍ക്ക് എത്താന്‍ ബുദ്ധിമുട്ടുള്ള ഭാഗങ്ങളില്‍ ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് നിരീക്ഷണം നടത്തുന്നത്. റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപം അനുമതിയില്ലാതെ ജോലി ചെയ്യുന്നവര്‍ക്കും സുരക്ഷാ വേലികള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്‍ടിഎ അറിയിച്ചു.
Content Highlights: RTA strengthens security inspections across Dubai Metro and Tram, aiming to ensure passenger safety and maintain high transport standards.