

അബുദാബി ബിഗ് ടിക്കറ്റ് ഇ-നറുക്കെടുപ്പിൽ വൻവിജയം സ്വന്തമാക്കി പാലസ്തീൻ പ്രവാസിയായ മുഹമ്മദ് അഷൂർ. കഴിഞ്ഞ നാല് വർഷമായി മുടങ്ങാതെ ബിഗ് ടിക്കറ്റെടുക്കുന്ന അഷൂറിനെ തേടി കാത്തിരിപ്പിനൊടുവിൽ വലിയ ഭാഗ്യം ലഭിച്ചിരിക്കുകയാണ്. എന്നാൽ ഭാഗ്യം കൈവിട്ടുപോയേക്കാവുന്ന നിർണായക സംഭവവും ഇതിനിടെയിലുണ്ടായെന്ന് അദ്ദേഹം പറയുന്നു.
അബുദാബിയിൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗസ്റ്റ് സർവീസ് ഏജന്റായി ജോലി ചെയ്യുകയാണ് 41കാരനായ അഷൂർ. കഴിഞ്ഞ നാല് വർഷമായി കുടുംബത്തോടൊപ്പമാണ് ബിഗ് ടിക്കറ്റ് എടുക്കുന്നത്. ആദ്യത്തെ കോൾ വന്നപ്പോൾ അതൊരു പ്രൊമോഷണൽ കോളാണെന്ന് കരുതി അഷൂർ അവഗണിച്ചു. ആ സമയത്ത് ഉറങ്ങുകയായിരുന്നതിനാലാണ് ഫോൺ കട്ട് ചെയ്തതെന്ന് അഷൂർ പ്രതികരിച്ചു. എന്നാൽ രണ്ടാമതും കോൾ വന്നപ്പോഴാണ് ഭാഗ്യമാണ് തേടിയെത്തിയതെന്ന് മനസിലായതെന്നും ആ നിമിഷം അത്ഭുതപ്പെട്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഹമ്മദ് അഷൂറിനെ സംബന്ധിച്ചിടത്തോളം ബിഗ് ടിക്കറ്റിൽ പങ്കുചേരുന്നത് കേവലം ഒരു സമ്മാനത്തിന് വേണ്ടിയല്ല, മറിച്ച് തന്റെ പ്രിയപ്പെട്ടവരുമായി പങ്കിടുന്ന ആവേശവും കാത്തിരിപ്പുമാണ് അദ്ദേഹത്തിന് പ്രധാനം. ലഭിച്ച സമ്മാനം പണമായി കൈപ്പറ്റാനാണ് അഷൂർ പദ്ധതിയിടുന്നത്. ഈ വലിയ വിജയത്തിന് ശേഷവും വരാനിരിക്കുന്ന നറുക്കെടുപ്പുകളിൽ സജീവമായി പങ്കെടുക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
Content Highlights: In a dramatic turn of events, a participant who nearly missed the opportunity emerged as a big winner in the Big Ticket draw. The incident underscores how a single moment can change one’s fortune.