ബഹ്റൈനിൽ 'സേവ് എ ലൈഫ്’ രക്തദാന ക്യാമ്പ് നടന്നു

സ്വദേശികളും വിദേശികളുമായ നിരവധി പേർക്കൊപ്പം ദാർ അൽ ഷിഫ മാനേജ്‌മെന്റ് അംഗങ്ങളും ജീവനക്കാരും സജീവമായി ക്യാമ്പിൽ പങ്കെടുത്തു.

ബഹ്റൈനിൽ 'സേവ് എ ലൈഫ്’ രക്തദാന ക്യാമ്പ് നടന്നു
dot image

മനാമ: ബഹ്‌റൈനിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ, റോയൽ മെഡിക്കൽ സർവീസ്, കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച ‘സേവ് എ ലൈഫ്’ രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ രക്തബാങ്കുകളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ ദാർ അൽ ഷിഫ ഹൂറ ബ്രാഞ്ചിൽ വെച്ച് നടന്ന ക്യാമ്പിൽ നൂറിലധികം പേർ രക്തം ദാനം ചെയ്തു.

ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ബഷീർ അമ്പലായി, സുബൈർ കണ്ണൂർ തുടങ്ങിയവർ ക്യാമ്പ് സന്ദർശിക്കുകയും രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.സ്വദേശികളും വിദേശികളുമായ നിരവധി പേർക്കൊപ്പം ദാർ അൽ ഷിഫ മാനേജ്‌മെന്റ് അംഗങ്ങളും ജീവനക്കാരും സജീവമായി ക്യാമ്പിൽ പങ്കെടുത്തു.

Content Highlights: A ‘Save a Life’ blood donation camp was successfully conducted in Bahrain with active participation from the community, promoting the importance of voluntary blood donation

dot image
To advertise here,contact us
dot image