യുഎഇയിലെ കാലാവസ്ഥാ മാറ്റം; യാത്രക്കാര്‍ക്ക് ജാഗ്രതാ നിർദ്ദേശവുമായി എയര്‍പോര്‍ട്ടുകളും വിമാനകമ്പനികളും

യുഎഇയില്‍ വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

യുഎഇയിലെ കാലാവസ്ഥാ മാറ്റം; യാത്രക്കാര്‍ക്ക് ജാഗ്രതാ നിർദ്ദേശവുമായി എയര്‍പോര്‍ട്ടുകളും വിമാനകമ്പനികളും
dot image

യുഎഇയില്‍ കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശവുമായി എയര്‍പോര്‍ട്ടുകളും വിമാനകമ്പനികളും. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ക്ക് കാലതാമസം നേരിടാന്‍ സാധ്യതയുണ്ടെന്നും ഫ്‌ളൈറ്റുകളുടെ സമയക്രമം മുന്‍കൂട്ടി ഉറപ്പാക്കണമെന്നും യാത്രക്കാരോട് ആവശ്യപ്പെട്ടു. നേരത്തെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നും വിവിധ എയര്‍ലൈനുകളുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

യുഎഇയില്‍ വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് വിമാന യാത്രക്കാര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം വിമാനസര്‍വീസുകള്‍ക്ക് തടസ്സം നേരിടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ദുബായ്, ഷാര്‍ജ വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിവിധ വിമാന കമ്പനികളും യാത്രക്കാര്‍ക്കായി പ്രത്യേക നിര്‍ദശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂര്‍ മുമ്പെങ്കിലും എയര്‍പോര്‍ട്ടില്‍ എത്തണമെന്ന് ഫ്‌ളൈ ദുബായുടെ അറിയിപ്പില്‍ പറയുന്നു. കണ്‍ഫോം ടിക്കറ്റ് ഉള്ളവര്‍ മാത്രമെ വിമാനത്താവളത്തിലേക്ക് വാരാന്‍ പാടുള്ളൂ. എയര്‍പേര്‍ട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിമാനങ്ങളുടെ സമയം ഉറപ്പാക്കണമെന്നും എയര്‍ലൈന്‍ അറിയിച്ചു.

യാത്രക്കാര്‍ക്കും എയര്‍ലൈനുകളില്‍ നിന്നുള്ള അറിയിപ്പ് നല്‍കും. മഴയുടെ പശ്ചാത്തലത്തില്‍ റോഡുകളില്‍ ഗതാഗാത തടസങ്ങള്‍ക്ക് സാധ്യതയുളളതിനാല്‍ മുന്‍കൂട്ടി യാത്രകള്‍ പ്ലാന്‍ ചെയ്യണമെന്ന് എമിറേറ്റ്‌സ് എര്‍ലൈനിന്റെ നിര്‍ദേശത്തില്‍ പറയുന്നു. ചില റോഡുകളില്‍ താത്ക്കാലിക ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാര്‍ കുറഞ്ഞത് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും എയര്‍ലൈന്‍ നിര്‍ദ്ദേശിച്ചു.

Content Highlights: Airports and airlines in the United Arab Emirates issue advisories to passengers amid sudden weather changes, urging caution and travel preparedness.

dot image
To advertise here,contact us
dot image