

അബുദാബി ബിഗ് ടിക്കറ്റ് ഇ-നറുക്കെടുപ്പിൽ വലിയ വിജയം സ്വന്തമാക്കി മലയാളി. ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ അൻസാർ പൂക്കുഞ്ഞിന്റെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഭാഗ്യം തേടിയെത്തിയിരിക്കുന്നത്. 47 വയസ്സുകാരനായ അൻസാർ കഴിഞ്ഞ 23 വർഷമായി യുഎഇയിൽ പ്രവാസിയാണ്.
20 സുഹൃത്തുക്കൾ അടങ്ങുന്ന സംഘത്തോടൊപ്പമാണ് അൻസാർ കഴിഞ്ഞ 15 വർഷമായി മുടങ്ങാതെ ബിഗ് ടിക്കറ്റ് എടുത്തു വരുന്നത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 200 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വർണ്ണ ബിസ്ക്കറ്റാണ് അൻസാറിനെയും കൂട്ടുകാരെയും തേടിയെത്തിയിരിക്കുന്നത്.
ബിഗ് ടിക്കറ്റ് വിജയത്തിൽ വലിയ സന്തോഷമുണ്ടെന്ന് അൻസാർ പ്രതികരിച്ചു. ഇത്രയും വർഷം ഞങ്ങൾ ഒരുമിച്ച് ശ്രമിച്ചതിന് ഒടുവിൽ ഫലം കണ്ടു എന്നറിയുന്നതിൽ വലിയ ആശ്വാസവും സന്തോഷവുമുണ്ടെന്നാണ് അൻസാറിന്റെ വാക്കുകൾ. സമ്മാനമായി ലഭിച്ച തുക എന്തുചെയ്യണമെന്ന കാര്യത്തിൽ നിലവിൽ പദ്ധതികളൊന്നുമില്ല. സുഹൃത്തുക്കളോടൊപ്പം ചേർന്ന് എടുത്ത ടിക്കറ്റായതിനാൽ, എല്ലാവരുമായി ആലോചിച്ചായിരിക്കും തീരുമാനമെടുക്കുക. വരാനിരിക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിൽ താനും സുഹൃത്തുക്കളും സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: A lucky participant nearly missed the chance but ultimately won a huge prize in the Big Ticket Abu Dhabi, turning a fleeting moment into a life-changing win.