പ്രഭാത ഭക്ഷണം ഇനി 10 മിനിറ്റില്‍, ബ്രാഹ്‌മിന്‍സ് എക്‌സ്പ്രസ് മിക്‌സ് ബ്രേക്ക്ഫാസ്റ്റ് ശ്രേണിയുമായി വിപ്രോ

100% സസ്യാഹാര ഉല്‍പാദനം മാത്രമുള്ള ബ്രാന്‍ഡാണ് ബ്രാഹ്‌മിന്‍സ്

പ്രഭാത ഭക്ഷണം ഇനി 10 മിനിറ്റില്‍, ബ്രാഹ്‌മിന്‍സ് എക്‌സ്പ്രസ് മിക്‌സ് ബ്രേക്ക്ഫാസ്റ്റ് ശ്രേണിയുമായി വിപ്രോ
dot image

കൊച്ചി: വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ & ലൈറ്റിംഗിന്റെ ഫുഡ്‌സ് ബിസിനസിന്റെ ഭാഗമായ വിപ്രോ ബ്രാഹ്‌മിന്‍സിന്റെ റെഡി-ടു-കുക്ക് പ്രഭാത ഭക്ഷണ ശ്രേണിയായ 'ബ്രാഹ്‌മിന്‍സ് എക്‌സ്പ്രസ് മിക്‌സ്' വിപണിയിലിറക്കി. 10 മിനിറ്റിനുള്ളില്‍ വീട്ടിലുണ്ടാക്കിയ തരം പ്രഭാതഭക്ഷണം സാധ്യമാക്കുന്നതാണ് ഈ ശ്രേണി.

South indian breakfast idaly

'ബ്രാഹ്‌മിന്‍സ് എക്‌സ്പ്രസ് മിക്‌സ്' ശ്രേണിയില്‍ എട്ട് ഇന്ത്യന്‍ പ്രഭാതഭക്ഷണ വിഭവങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് - റൈസ് ഇഡ്‌ലി, റൈസ് ദോശ, റവ ഇഡ്‌ലി, റവ ദോശ, റാഗി ഇഡ്‌ലി, റാഗി ദോശ, ഉപ്പുമാവ്, പൊഹ. എക്സ്പ്രസ് മിക്സ് ഉല്‍പ്പന്ന ശ്രേണിയിലെ പൊഹയും ഉപ്പുമാവും വെറും മൂന്ന് മിനിറ്റിനുള്ളില്‍ തയ്യാറാക്കാന്‍ കഴിയും, അതേസമയം മറ്റ് ഉല്‍പ്പന്നങ്ങള്‍ 10 മിനിറ്റിനകം എളുപ്പത്തില്‍ തയ്യാറാക്കാം.

ഏകദേശം നാല് പതിറ്റാണ്ടുകളായി, 100% സസ്യാഹാര ഉല്‍പാദനം മാത്രമുള്ള ബ്രാന്‍ഡാണ് ബ്രാഹ്‌മിന്‍സ് എന്ന് വിപ്രോ ഫുഡ്‌സിലെ നിറപറ ആന്‍ഡ് ബ്രാഹ്‌മിന്‍സ് ബിസിനസ് ഹെഡ് സണ്ണി തോമസ് പറഞ്ഞു.

ബ്രാഹ്‌മിന്‍സ് എക്‌സ്പ്രസ് മിക്‌സ് ശ്രേണിയുടെ വില ഇഡ്ഡലി, ദോശ പായ്ക്കുകള്‍ക്ക് (200 ഗ്രാം) 75-80 രൂപയും, പോഹ, ഉപ്പുമാവ് പായ്ക്കുകള്‍ക്ക് (60 ഗ്രാം) 30-40 രൂപയുമാണ് വില.

Content Highlights: Authentic homemade breakfast taste in just 10 minutes from Brahmins wipro

dot image
To advertise here,contact us
dot image