

മുട്ടയെ പ്രോട്ടീന്റെ മികച്ച ഉറവിടമായിട്ടാണ് കണക്കാക്കുന്നത്. മുട്ട കഴിക്കുന്നതിലൂടെ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്,തലച്ചോറിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനുള്ള കോളിന്‍, കാഴ്ചശക്തി വര്‍ധിപ്പിക്കുന്നതിനുളള ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയെല്ലാം ലഭിക്കുന്നു. എങ്കിലും ആളുകള്‍ക്ക് എപ്പോഴും മുട്ടയുടെ മഞ്ഞക്കരുവിനെക്കുറിച്ച് തെറ്റിദ്ധാരണയാണ്. മഞ്ഞക്കരു കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുമെന്നും ഭക്ഷണത്തില്‍ അനാവശ്യമായ കൊഴുപ്പ് ചേര്‍ക്കുമെന്നുമൊക്കെയാണ് പലരുടെയും വിചാരം. ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ.വാത്സ്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയിലൂടെ മുട്ടയുടെ ഗുണങ്ങളെക്കുറിച്ചും മഞ്ഞക്കരു കഴിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ചും പറയുകയാണ്.

മുട്ടയുടെ മഞ്ഞക്കരു കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുമെന്ന തെറ്റിദ്ധാരണയെക്കുറിച്ച് ഡോ. വാത്സ്യ വീഡിയോയില്‍ പറയുന്നുണ്ട്. 'നമ്മുടെ നാട്ടിലെ ആളുകള്‍ക്ക് മഞ്ഞക്കരു കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുമെന്ന് ധാരണയുണ്ട്. പക്ഷേ അവര്‍ക്ക് ജിലേബി,ബ്രഡ് പക്കോഡ,ന്യൂഡില്‍സ്, ഫ്രഞ്ച് ഫ്രൈസ് എന്നിവ കഴിക്കാന്‍ യാതൊരു മടിയും ഇല്ല അദ്ദേഹം പറഞ്ഞു. പ്രോട്ടീന്‍ നല്‍കുന്നതിന് പുറമേ ആരോഗ്യകരമായ മുടിയും തലച്ചോറിന്റെ പ്രവര്‍ത്തനം നിലനിര്‍ത്തുന്നതിന് ആവശ്യമായ വിറ്റാമിന്‍ ബി-12, ബയോട്ടിന്‍, കാല്‍സ്യം എന്നിവയൊക്കെ മഞ്ഞക്കരു കഴിക്കുന്നതിലൂടെ ലഭിക്കുന്നു. മാത്രമല്ല വിലകൂടിയ സപ്ലിമെന്റുകള്‍ക്ക് പകരം താങ്ങാനാവുന്നതും പ്രകൃതിദത്തവുമായ ഒരു ബദലാണ് മുട്ട.പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഇല്ലാത്ത ആളുകള്‍ക്ക് ഒരു ദിവസം ഒന്നിലധികം മഞ്ഞക്കരു കഴിക്കുന്നത് സുരക്ഷിതമാണെന്നാണ് ഡോക്ടര്‍ പറയുന്നത്.

ഒരു മുട്ടയുടെ വെള്ളയില്‍ 3 ഗ്രാം പ്രോട്ടീന്‍ മാത്രമേ അടങ്ങിയിട്ടുള്ളൂ. എന്നാല്‍ മഞ്ഞക്കരുവില്‍ നിന്ന് 3 ഗ്രാം പ്രോട്ടീന്‍ കൂടി അധികമായി ലഭിക്കുന്നു. കൂടാതെ വിറ്റാമിന്‍ ബി-12,ബയോട്ടിന്‍, മഗ്നീഷ്യം,കാല്‍സ്യം എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്.

മുട്ടയിലെ മഞ്ഞക്കരു പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന കോളിന്‍, നല്ല കാഴ്ചയ്ക്ക് ആന്റിഓക്‌സിഡന്റുകള്‍ എന്നിവ നല്‍കുന്നു. മാത്രമല്ല ഇവ നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്തുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും പേശികളുടെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യും. 9 തരത്തിലുള്ള അവശ്യ അമിനോ ആസിഡുകള്‍ ഉള്ളതിനാല്‍ മുട്ട പോഷകാഹാരത്തിന്റെ പവര്‍ ഹൗസാണ്. ഡോ. വാത്സ്യ വിശദീകരിച്ചു.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights :It is often said that egg yolks increase cholesterol and add unnecessary fat to the diet. But this is not the case. Know some of the benefits of eggs