ആദായനികുതി ലാഭിക്കാന്‍ നിക്ഷേപം നടത്തുന്നവര്‍ സൂക്ഷിക്കുക; ഈ ചാര്‍ജുകളെ കുറിച്ച് അറിയാതെ പോകരുത്

ഇന്‍ഷുറന്‍സ് പോളിസികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയിലൊക്കെ അഡ്മിനിസ്‌ട്രേഷന്‍ ചാര്‍ജ്, ഫണ്ട് മാനേജ്മെന്റ് ഫീ എന്നിങ്ങനെ പല പേരുകളില്‍ പണം ഈടാക്കുന്നുണ്ട്

ആദായനികുതി ലാഭിക്കാന്‍ നിക്ഷേപം നടത്തുന്നവര്‍ സൂക്ഷിക്കുക; ഈ ചാര്‍ജുകളെ കുറിച്ച് അറിയാതെ പോകരുത്
dot image

ആദായനികുതി ലാഭിക്കാനായി ഓടിനടന്ന് നിക്ഷേപം നടത്തുന്നവര്‍ ഒളിച്ചിരിക്കുന്ന ചില ചാര്‍ജുകളെ കുറിച്ച് അറിയാറില്ല. നികുതി ഇളവ് കിട്ടുമല്ലോ എന്ന് കരുതി കണ്ണടച്ച് പണം നിക്ഷേപിക്കുമ്പോള്‍, അതിനിടയില്‍ ഒളിഞ്ഞിരിക്കുന്ന 'ഹിഡന്‍ ചാര്‍ജുകള്‍' നിങ്ങളുടെ ലാഭത്തെ കാര്‍ന്നുതിന്നുകയാണ്. അവസാനം കണക്ക് കൂട്ടുമ്പോള്‍ കൈയില്‍ കിട്ടുന്നത് നക്കാപ്പിച്ചയാണെന്ന് പലരും അറിയുന്നില്ല.

tax

നികുതി ലാഭിക്കാന്‍ നമ്മള്‍ സാധാരണയായി തിരഞ്ഞെടുക്കുന്ന പല പദ്ധതികളിലും പുറമെ കാണാത്ത ചില ചെലവുകളുണ്ട്. ഇന്‍ഷുറന്‍സ് പോളിസികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയിലൊക്കെ അഡ്മിനിസ്‌ട്രേഷന്‍ ചാര്‍ജ്, ഫണ്ട് മാനേജ്മെന്റ് ഫീ എന്നിങ്ങനെ പല പേരുകളില്‍ പണം ഈടാക്കുന്നുണ്ട്. ഒരു സാധാരണ നിക്ഷേപകന്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല.

കമ്മീഷന്‍

ചില ഇന്‍ഷുറന്‍സ് അധിഷ്ഠിത നികുതി ലാഭിക്കല്‍ പദ്ധതികളില്‍ ആദ്യ വര്‍ഷങ്ങളില്‍ വന്‍തുക കമ്മീഷനായി പോകും. നിങ്ങള്‍ അടയ്ക്കുന്ന പണം മുഴുവന്‍ നിക്ഷേപമായി മാറുന്നില്ലെന്ന് ചുരുക്കം.

എക്‌സ്‌പെന്‍സ് റേഷ്യോ

മ്യൂച്വല്‍ ഫണ്ടുകളില്‍ നിങ്ങളുടെ പണം കൈകാര്യം ചെയ്യുന്നതിന് കമ്പനി ഈടാക്കുന്ന തുകയാണിത്. ഇത് കൂടുംതോറും നിങ്ങളുടെ ലാഭം കുറയും.

ലോക്ക്-ഇന്‍ പിരീഡ്

നികുതി ലാഭിക്കാനുള്ള മിക്ക പദ്ധതികള്‍ക്കും നിശ്ചിത കാലയളവ് വരെ പണം പിന്‍വലിക്കാന്‍ കഴിയില്ല. അടിയന്തരമായി പണം വേണമെന്നുണ്ടെങ്കില്‍ വലിയ പിഴ നല്‍കേണ്ടി വരും.

ബുദ്ധിപൂര്‍വ്വം എങ്ങനെ നിക്ഷേപിക്കാം

നികുതി ലാഭിക്കുക എന്നത് മാത്രമല്ല ലക്ഷ്യം, നിക്ഷേപത്തിന് നല്ല ആദായം കൂടി കിട്ടണം. അതിനായി നിക്ഷേപിക്കുന്നതിന് മുന്‍പ് രേഖകള്‍ കൃത്യമായി വായിക്കുകയോ ഒരു സാമ്പത്തിക വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക. വെറുതെ നികുതി ലാഭിക്കാന്‍ വേണ്ടി മാത്രം എവിടെയെങ്കിലും പണം കൊണ്ടുപോയി ഇടരുത്.

Content Highlights: Income Tax India: Hidden Charges That Can Kill Your Tax Saving Strategy

dot image
To advertise here,contact us
dot image